ശാസ്താവിന്റെ ഗായത്രീമന്ത്രങ്ങള്‍
  • 27-11-2017

മന്ത്രങ്ങളില്‍വെച്ചു സര്‍വശ്രേഷ്ഠമായ മന്ത്രമാണ് ഗായത്രീമന്ത്രം. പ്രധാന ദേവതാസങ്കല്‍പ്പങ്ങള്‍ക്കെല്ലാംമൂലമന്ത്രം പോലെതന്നെ ഗായത്രീ മന്ത്രങ്ങള്‍(ഗായത്രീ ഛന്ദസ്സിലുള്ള മന്ത്രങ്ങള്‍) നല്‍കിയിട്ടുണ്ട്. ശാസ്താവിനു ശാസ്തൃഗായത്രി, ഭൂതനാഥഗായത്രിഎന്നിങ്ങനെ രണ്ട് മുഖ്യ ഗായത്രീ മന്ത്രങ്ങളാണുള്ളത്. 'ഓംഭൂതാധിപായവിദ്മഹേ ഭവപുത്രായ ധീമഹിതന്നഃശാസ്താ പ്രചോദയാത്' എന്നാണു ശാസ്തൃഗായത്രീ മന്ത്രം. 'ഓം ഭൂതനാഥായവിദ്മഹേമഹാദേവായ ധീമഹിതന്നഃശാസ്താ പ്രചോദയാത്'എന്നു ഭൂതനാഥഗായത്രീ മന്ത്രം.

ശാസ്തൃഗായത്രീ മന്ത്രത്തിന്റെ പദാനുപദമുള്ളഅര്‍ത്ഥം ഇപ്രകാരമാണ്. ഭൂതാധിപായ ഭൂതങ്ങളുടെ അധിപനായദേവനെ, വിദ്മഹേ ഞങ്ങള്‍ അറിയട്ടെ,  ഭവപുത്രായ  ഭവ(ശിവ)പുത്രനായദേവനെ, ധീമഹി  ഞങ്ങള്‍ ധ്യാനിക്കുന്നു, തന്നഃ അതിനായി, ശാസ്താ ശാസ്താവ്, പ്രചോദയാത് പ്രചോദിപ്പിക്കട്ടെ.

ഭൂതനാഥനാണ് ശാസ്താവ്. ശിവനും ഭൂതനാഥന്‍ എന്നുവിളിക്കപ്പെടുന്നു. പഞ്ചഭൂതങ്ങളുടെ  ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയുടെ നാഥനാണ് ഭൂതനാഥന്‍. പഞ്ചഭൂതങ്ങളുടെ സംയോഗത്താല്‍ ഉത്ഭവിക്കുന്ന സകലചരാചരങ്ങളുടേയും നാഥനാണു ഭൂതനാഥന്‍.

ഭൂതഗണങ്ങളുടെ അധിപനാകയാലുംശിവനും ശാസ്താവും ഭൂതാധിപന്‍(ഭൂതനാഥന്‍) എന്നുവിളിക്കപ്പെടുന്നു. സകലതിനേയും ജനിപ്പിക്കുന്നവനും  മംഗളസ്വരൂപനുമായ ഭവന്റെ(ശിവന്റെ) പുത്രനാണുശാസ്താവ്. ദേവന്‍ എന്നാല്‍ ദിവ്യത്വമുള്ളവന്‍, ആരാധ്യനായവന്‍, പ്രകാശമുള്ളവന്‍ എന്നര്‍ത്ഥം. ദേവന്മാരില്‍ ശ്രേഷ്ഠനായവന്‍ ആണു മഹാദേവന്‍(ശിവന്‍, ശാസ്താവ്). ഭൂതനാഥനായും ഭവപുത്രനായും മഹാദേവനായുംവിളങ്ങുന്ന ശാസ്താവിനെയാണു ഈ ഗായത്രീ മന്ത്രങ്ങളിലൂടെ ഭക്തര്‍ ഉപാസിക്കുന്നത്. ജ്ഞാനം, ധ്യാനം, പ്രചോദനം എന്നിവ സാക്ഷാത്കരിക്കാനുള്ള പ്രാര്‍ത്ഥന കൂടിയാണ് ശാസ്തൃഗായത്രീ മന്ത്രം.

ശബരിമല

പുണ്യപമ്പയില്‍നിന്നു തിരുസന്നിധാനം വരെ അറിയേണ്ടതെല്ലാം

പുണ്യനദിയായ പമ്പയിലെ സ്‌നാനത്തോടെയാണ് ശബരിമല തീര്‍ഥാടനത്തിന്റെ തുടക്കം. പാപനാശിനിയായ പമ്പയെ ദക്ഷിണകാശിയായും കരുതിപ്പോരുന്നു. സഹ്യ പര്‍വ്വതത്തില്‍ തപസ

ശാസ്താവും വേട്ടയ്‌ക്കൊരുമകനും

ഭഗവാനെ കിരാതഭാവത്തില്‍ (വനവേടന്‍, കാട്ടാളന്‍) ആരാധിക്കുന്ന സമ്പ്രദായം കേരളത്തിലേതു പോലെവേറൊരുദേശത്തുമില്ല. ശിവപാര്‍വ്വതിമാരെ കിരാതരുദ്ര കിരാതപാര്‍വ്വ

ശബരിമലനട അടയ്ക്കും മുമ്പ്

ശബരിമലയില്‍ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ആലപിക്കുന്ന കീര്‍ത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേ

ഗൃഹസ്ഥാശ്രമിയാം അയ്യപ്പന്‍

ശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണ്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ ബാലശാസ്താ, അയ്യപ്പ സങ്കല്‍പ്പങ്ങള്‍ക്കാണു പ്രാമുഖ്യം കൂടുതല്‍.

ശാസ്താവിന്റെ മൂലമന്ത്രവും ധ്യാനശ്ലോകവും

തന്ത്രശാസ്ത്രത്തില്‍ ഓരോദേവതയ്ക്കും മൂല(അടിസ്ഥാന) മന്ത്രം കല്‍പ്പിച്ചിരിക്കുന്നു. മനനാത് ത്രായതേ ഇതി മന്ത്രഃ അതായതു മനനം ചെയ്യുന്നവരെ സംരക്ഷിക്കുന്നത

ശബരിമല യാത്ര പൂര്‍ണമാകാന്‍

ശബരിമല യാത്രപൂര്‍ണമാകാന്‍ ഈ വഴിയേ പോകാം

ധര്‍മ്മശാസ്താവിന്റെ അനുഗ്രഹത്തിന് ശ്രീധര്‍മ്മശാസ്തൃസ്തുതിദശകം

ശ്രീധര്‍മ്മശാസ്താവിന്റെ കേശംമുതല്‍ പാദംവരെ വര്‍ണ്ണിച്ചു സ്തുതിക്കുന്ന അതിമനോഹര സ്‌തോത്രമാണു ശ്രീധര്‍മ്മശാസ്തൃസ്തുതിദശകം. ശ്രീധര്‍മ്മശാസ്തൃ കേശാദിപാദാ

രോഗശാന്തിയേകും ധര്‍മശാസ്താവ്

രോഗദുരിതപീഡകളില്‍ നിന്നു രക്ഷനേടാന്‍ ഭക്തര്‍ ആശ്രയിക്കുന്ന ധന്വന്തരീ മൂര്‍ത്തിയുടേയും വൈദ്യനാഥനായ ഭഗവാന്‍ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണു ധര്‍മ്മശ

വ്രതം അവസാനിപ്പിക്കുമ്പോള്‍

ശബരിമല ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയാല്‍ അപ്പോള്‍ത്തന്നെ വ്രതം അവസാനിപ്പിക്കാം. അയ്യപ്പന്‍ തിരിച്ചു വീട്ടിലേക്ക് വരുമ്പോള്‍ നിലവിളക്ക് കൊളുത്തി വച്ച

ശരണം വിളിയുടെ പൊരുളെന്ത്

''സ്വാമി ശരണ''ത്തിലെ ''സ്വാ'' എന്ന പദം ഉച്ചരിക്കുന്ന മാത്രയില്‍ പരബ്രഹ്മത്താല്‍ തിളങ്ങുന്ന ''ആത്മ''ബോധം തീര്‍ഥാടകന്റെ മുഖത്തു പ്രതിഫലിക്കണം. ''മ'' സൂ

സന്നിധാനത്ത് ഓണ്‍ലൈനില്‍ റൂം ബുക്ക് ചെയ്യാം

തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് സന്നിധാനത്ത് റൂം ബുക്കു ചെയ്യാം. 15 ദിവസം മുന്നേയുള്ള അഡ്വാന്‍സ് ബുക്കിംഗ് സൗകര്യമാണ് ഓണ്‍ലൈനില്‍ ദേവസ്

അയ്യപ്പ സന്നിധിയിലെ പൂജകള്‍

അയ്യപ്പ സന്നിധിയിലെ പൂജകള്‍ തുടങ്ങുന്നത് പുലര്‍ച്ചേ നാലിന് നിര്‍മാല്യ ദര്‍ശനത്തോടെയാണ്. മേല്‍ശാന്തി ശ്രീകോവിലിനു പ്രദിക്ഷണമായി വന്ന് സോപാനത്തന് നമസ്‌

പതിനെട്ടു പടികളുടെ അര്‍ഥം തേടുമ്പോള്‍

വേദശാസ്ത്ര പുരാണങ്ങള്‍ വിവരിക്കുന്ന പരമസത്യത്തെതന്നെയാണ് സത്യമായ ''പൊന്നു പതിനെട്ടാംപടി''യും സൂചിപ്പിക്കുന്നത്. ഇരുമുടിക്കെട്ടുള്ളവര്‍ക്കു മാത്രമേ പത

41 ദിവസത്തെ വ്രതം എന്തിന്?

നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം നടത്തേണ്ടത്. ശബരിമല ശ്രീ ധര്‍മ്മ ശാസ്താവിനെ ദര്‍ശിക്കാന്‍ ആദ്യം അയ്യപ്പ മുദ്ര (മാല) അണിയ

ശബരിമലയില്‍ നെയ്യഭിഷേകം എന്തിന്?

ശ്രീ അയ്യപ്പനുള്ള ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണു നെയ്യഭിഷേകം. കായികവും വാചികവും മാനസികവുമായ സകല പാപപരിഹാരാര്‍ഥവും ഭക്തന്റെ ദുരിത ശാന്തിക്കായും നടത്തുന്

ശബരിമല യാത്രയില്‍ അറിഞ്ഞിരിക്കേണ്ടവയെല്ലാം

ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ

വ്രതകാലത്ത് അരുതാത്തവ

ശബരിമലയ്ക്ക് പോകാന്‍ മാല ധരിക്കുന്ന വ്യക്തി പാലിക്കേണ്ട ചില ചിട്ടകളുണ്ട്.

സന്നിധാനത്തെ പ്രധാന ഫോണ്‍ നമ്പരുകള്‍

സന്നിധാനത്തെ പ്രധാന ഫോണ്‍ നമ്പരുകള്‍ ഒര്‍ത്തിരിക്കാം. അത്യാവശ്യത്തിന് ഈ നമ്പറുകള്‍ ഉപകാരപ്പെടും.

ശബരിമലയില്‍ ചെയ്യാന്‍ പാടില്ലാത്തവ

ശബരിമലയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അയ്യപ്പന്‍മാര്‍ അറിഞ്ഞിരിക്കണം.

പമ്പയിലേക്കുള്ള ദൂരം

വിവിധയിടങ്ങളില്‍നിന്നു പമ്പയിലേക്കുള്ള ദൂരമറിയാം

സുഖദര്‍ശനമൊരുക്കും വെര്‍ച്വല്‍ ക്യൂ

ശബരിമല ദര്‍ശനത്തിന് കേരളാ പോലീസ് ഒരുക്കുന്ന ക്രമീകരണമാണ് വെര്‍ച്വല്‍ ക്യൂ. www.sabarimalaq.com എന്ന സൈറ്റ് വഴിയും കേരള പോലീസിന്റെ www.keralapolice.g

ഇരുമുടിക്കെട്ടില്‍ നിറയ്‌ക്കേണ്ടത്

മുന്‍കെട്ടില്‍ സ്വാമിപൂജക്കുള്ള സാധനങ്ങളും പിന്‍കെട്ടില്‍ തീര്‍ത്ഥാടകന് വേണ്ട ആഹാരസാധനങ്ങളും ഉപകരണങ്ങളുമാണ്.

ശബരിമലയും വ്രതാനുഷ്ഠാനവും

നാല്‍പ്പത്തൊന്ന് ദിവസത്തെ കഠിനം വ്രതം... മല കയറും മുമ്പ് ഓരോ ഭക്തിനും അനുഷ്ഠിക്കേണ്ട പ്രധാന കാര്യം. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഐതീഹ്യങ്ങളും ഏ

രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും ഉള്ളവര്‍ മലകയറുമ്പോള്‍

അയ്യപ്പഭക്തര്‍ മലകയറ്റം ഏറെ ശ്രദ്ധിക്കേണ്ടതാണ്. വൃദ്ധരോടും രോഗബാധിതരോടുമൊപ്പം വരുന്നവര്‍ മുന്നില്‍ നടന്ന് മലകയറരുത്. പിന്നിലായവര്‍ മുന്നിലെത്തിയ തന്ന

ഇനി ശരണം വിളിയുടെ നാളുകള്‍

സ്വാമിയേ ശരണമയ്യപ്പാ.... ഒരു മണ്ഡലകാലം കൂടി വരവായി. ഇനി വ്രതശുദ്ധിയുടെ നാളുകള്‍. ശരണം വിളികളുമായി പൊന്നമ്പലവാസന്റെ തിരുസന്നിധിയിലേക്ക് വ്രതശുദ്ധിയോടെ