ശാസ്താവും വേട്ടയ്‌ക്കൊരുമകനും
  • 27-11-2017

ഭഗവാനെ കിരാതഭാവത്തില്‍ (വനവേടന്‍, കാട്ടാളന്‍) ആരാധിക്കുന്ന സമ്പ്രദായം കേരളത്തിലേതു പോലെവേറൊരുദേശത്തുമില്ല. ശിവപാര്‍വ്വതിമാരെ കിരാതരുദ്ര കിരാതപാര്‍വ്വതീ സങ്കല്‍പ്പങ്ങളില്‍ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. കിരാതഭാവത്തില്‍ ആരാധിക്കപ്പെടുന്ന മറ്റ് പ്രധാന ദേവന്മാരായ കിരാതശാസ്താവും കിരാതരുദ്രിയും(കിരാതസൂനു, വേട്ടയ്‌ക്കൊരുമകന്‍) കിരാതരൂപം കൈക്കൊണ്ട മഹാദേവന്റെ പുത്രന്മാരാണ്. ഈ മൂന്നുദേവന്മാരുടേയും ആരാധനാക്രമങ്ങള്‍ കൂടിക്കലര്‍ന്നിരിക്കുന്നു. ധ്യാനശ്ലോകങ്ങളിലും, മൂലമന്ത്രങ്ങളിലും ആരാധനാക്രമങ്ങളിലും കിരാതരുദ്ര, കിരാതശാസ്താ, കിരാതസൂനു സങ്കല്‍പ്പങ്ങള്‍ വേറിട്ടുനില്‍ക്കുന്നു. പക്ഷേ പലപ്പോഴും കിരാതരുദ്രനെ വേട്ടയ്‌ക്കൊരുമകനായും, കിരാതശാസ്താവിനെ വേട്ടയ്‌ക്കൊരുമകനായും കരുതി ആരാധിക്കുന്നു.

പാശുപതാസ്ത്രം നേടണമെന്ന തീവ്ര ആഗ്രഹത്തോടെ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ചു തപസ്സുചെയ്തു. അര്‍ജ്ജുനന്റെ അസ്ത്രപ്രയോഗസാമര്‍ത്ഥ്യം പരീക്ഷിക്കുവാന്‍ മഹാദേവനും പാര്‍വ്വതിയും തീരുമാനിച്ചു. ശിവന്‍ കിരാതനായും പാര്‍വ്വതി കിരാതിയായും രൂപം മാറി അര്‍ജ്ജുനന്‍ തപസ്സുചെയ്തിരുന്ന വനത്തിലെത്തി. പന്നിയുടെരൂപം ധരിച്ച മൂകാസുരനെ ഒരേസമയം അര്‍ജ്ജുനനും കിരാതനും അമ്പെയ്തു വീഴ്ത്തി. തുടര്‍ന്നു പന്നിയെ എയ്തുവീഴ്ത്തിയതാര് എന്നതിനെ ചൊല്ലി അര്‍ജ്ജുനനും കിരാതനും തമ്മില്‍ തര്‍ക്കമാരംഭിക്കുകയും അതൊടുവില്‍ ഘോരയുദ്ധത്തിലേക്കു നയിക്കുകയുംചെയ്തു. ഒടുവില്‍ കിരാതന്‍ പരമശിവനാണെന്നു തിരിച്ചറിഞ്ഞ അര്‍ജ്ജുനന്‍ ശിവപാര്‍വ്വതിമാരെ നമസ്‌ക്കരിച്ചു. തന്നിലും വീരനായ വില്ലാളിയില്ല എന്ന അര്‍ജ്ജുനന്റെ അഹന്തശമിപ്പിക്കാനാണു ഭഗവാന്‍ ഈ പരീക്ഷണം നടത്തിയത്. അഹന്തനീങ്ങിയഅര്‍ജ്ജുനന് പാശുപതാസ്ത്രം നല്‍കി ശിവന്‍ അനുഗ്രഹിച്ചു.

കിരാതരൂപമാര്‍ന്ന ശിവപാര്‍വ്വതിമാര്‍ കുറച്ചുകാലം വനത്തില്‍ കഴിയുകയും ആ ദിവ്യദമ്പതിമാര്‍ക്ക് ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു. കിരാതരുദ്രിയായ ആ പുത്രന്‍ വേട്ടയ്‌ക്കൊരുമകന്‍ എന്ന നാമത്തിലാണു കേരളഭൂമിയില്‍ അറിയപ്പെടുന്നത്. വേട്ടയ്ക്കിറങ്ങിയ കുമാരന്‍ അനേകം അസുരന്മാരേയും ദുഷ്ടമൃഗങ്ങളേയും സംഹരിച്ചു. കുമാരന്റെ ശരവര്‍ഷത്താല്‍ മുനിമാര്‍ക്കും ദേവന്മാര്‍ക്കും മുറിവേറ്റു. ദേവാദികള്‍ പരാതിയുമായി ശിവനെ സമീപിച്ചു. ബാലകന്റെ ലീലകളായികണ്ടു ക്ഷമിക്കാന്‍ ശിവന്‍ നിര്‍ദ്ദേശിച്ചു.  ഒടുവില്‍ ദേവകളുടെ ആവശ്യ പ്രകാരം മഹാവിഷ്ണു ഒരു വൃദ്ധകിരാതന്റെ രൂപം സ്വീകരിച്ച് കുമാരനെ സമീപിച്ചു. ശക്തിയേറിയതും സ്വര്‍ണ്ണനിര്‍മ്മിതവുമായ ഒരുചുരിക വൃദ്ധന്റെ കയ്യില്‍ ഉണ്ടായിരുന്നു.

ചുരികയില്‍ ആകൃഷ്ടനായ വേട്ടയ്‌ക്കൊരുമകന്‍ അതു തനിക്ക് നല്‍കണമെന്ന് വൃദ്ധനോട് അപേക്ഷിച്ചു. മറ്റുള്ളവരെ ഉപദ്രവിക്കാതെ സം രക്ഷകനായിരുന്നാല്‍ ചുരികതരാംഎന്നായിരുന്നു വൃദ്ധന്റെ മറുപടി. അതുസമ്മതിച്ച കൈരാതരുദ്രി ചുരിക ഏറ്റുവാങ്ങി ശിവന്റേയും വിഷ്ണുവിന്റേയും നിര്‍ദ്ദേശമനുസരിച്ച് ഉത്തരകേരളത്തിലെ  ബാലുശ്ശേരിയിലെത്തി കേരള സംരക്ഷകനായി വാണു എന്നാണ് ഐതിഹ്യം.
വലതുകയ്യില്‍ ചുരികയും ഇടതുകയ്യില്‍ അമ്പും വില്ലും ധരിച്ചും മഞ്ഞപ്പട്ടുടുത്തവനായും മുടിയില്‍മയില്‍പ്പീലി അണിഞ്ഞവനായും കാര്‍മ്മേഘവര്‍ണ്ണമാര്‍ന്നവനായും നല്ലകറുപ്പുനിറമാര്‍ന്ന താടിയോടുകൂടിയവനായും യുദ്ധഭൂമിയില്‍ ശത്രുക്കളെ സംഹരിക്കുന്നവനായും ഭക്തരെ സംരക്ഷിക്കുന്നവനായും വേട്ടയ്‌ക്കൊരുമകന്‍ നിലകൊള്ളുന്നു.

കിരാതശാസ്താവും വേട്ടയ്‌ക്കൊരുമകനും വില്ലാളിവീരന്മാരും കയ്യില്‍ അമ്പും വില്ലുംചുരികയും ധരിക്കുന്നവരുമാണ്. അയ്യപ്പനു മുന്നില്‍ നാളികേരമെറിയുന്നതു ഒരു വഴിപാടാണ്. അതുപോലെ വേട്ടയ്‌ക്കൊരുമകന്‍ ആരാധനയിലെ മുഖ്യചടങ്ങാണു പന്തീരായിരം തേങ്ങകള്‍ ഏറിഞ്ഞുടയ്ക്കുന്ന പന്തീരായിരം വഴിപാട്. കളമെഴുത്തും പാട്ടുംഇരുദേവന്മാര്‍ക്കും നടത്താറുണ്ട്. കളമെഴുതുമ്പോള്‍ വില്ലും അമ്പും ധരിച്ച് സൗമ്യമൂര്‍ത്തിയായി കുതിരയോടുകൂടിയവനായി ശാസ്താവിനെ ചിത്രീകരിക്കുമ്പോള്‍ വില്ലും അമ്പും ചുരികയും ധരിച്ച് താടിയോടുകൂടിയവനും ഉഗ്രഭാവമാര്‍ന്നവനുമായി വേട്ടയ്‌ക്കൊരുമകനെ ചിത്രീകരിക്കുന്നു. അയ്യപ്പന്‍ തീയാട്ടും വേട്ടയ്‌ക്കൊരുമകന്‍പാട്ടും ആചാരാനുഷ്ഠാനങ്ങളില്‍ സാദൃശ്യമുള്ളവയാണ്. കിരാതശാസ്താവും കിരാതസൂനുവും തമ്മിലുള്ള സാദൃശ്യം കാരണം പല വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങളും ശാസ്താക്ഷേത്രങ്ങളായി പരിണമിച്ചിട്ടുണ്ട്. കൊച്ചി, മലബാര്‍ ഭാഗങ്ങളിലാണു വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങള്‍ അധികവും കാണുന്നത്. തിരുവിതാംകൂറിലുള്ള വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രങ്ങളെല്ലാം മലബാറില്‍ നിന്നും പലകാലങ്ങളിലായി തിരുവിതാംകൂറില്‍ കുടിയേറിയവരുടെ പരദേവതാ ക്ഷേത്രങ്ങളാണ്. ബാലുശ്ശേരി, നിലമ്പൂര്‍, കോട്ടയ്ക്കല്‍ എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങള്‍ വേട്ടയ്‌ക്കൊരുമകന്റെ പ്രധാന ക്ഷേത്രങ്ങളാണ്.


ശബരിമല

പുണ്യപമ്പയില്‍നിന്നു തിരുസന്നിധാനം വരെ അറിയേണ്ടതെല്ലാം

പുണ്യനദിയായ പമ്പയിലെ സ്‌നാനത്തോടെയാണ് ശബരിമല തീര്‍ഥാടനത്തിന്റെ തുടക്കം. പാപനാശിനിയായ പമ്പയെ ദക്ഷിണകാശിയായും കരുതിപ്പോരുന്നു. സഹ്യ പര്‍വ്വതത്തില്‍ തപസ

ശാസ്താവിന്റെ ഗായത്രീമന്ത്രങ്ങള്‍

മന്ത്രങ്ങളില്‍വെച്ചു സര്‍വശ്രേഷ്ഠമായ മന്ത്രമാണ് ഗായത്രീമന്ത്രം. പ്രധാന ദേവതാസങ്കല്‍പ്പങ്ങള്‍ക്കെല്ലാംമൂലമന്ത്രം പോലെതന്നെ ഗായത്രീ മന്ത്രങ്ങള്‍(ഗായത്ര

ശബരിമലനട അടയ്ക്കും മുമ്പ്

ശബരിമലയില്‍ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ആലപിക്കുന്ന കീര്‍ത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേ

ഗൃഹസ്ഥാശ്രമിയാം അയ്യപ്പന്‍

ശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണ്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ ബാലശാസ്താ, അയ്യപ്പ സങ്കല്‍പ്പങ്ങള്‍ക്കാണു പ്രാമുഖ്യം കൂടുതല്‍.

ശാസ്താവിന്റെ മൂലമന്ത്രവും ധ്യാനശ്ലോകവും

തന്ത്രശാസ്ത്രത്തില്‍ ഓരോദേവതയ്ക്കും മൂല(അടിസ്ഥാന) മന്ത്രം കല്‍പ്പിച്ചിരിക്കുന്നു. മനനാത് ത്രായതേ ഇതി മന്ത്രഃ അതായതു മനനം ചെയ്യുന്നവരെ സംരക്ഷിക്കുന്നത

ശബരിമല യാത്ര പൂര്‍ണമാകാന്‍

ശബരിമല യാത്രപൂര്‍ണമാകാന്‍ ഈ വഴിയേ പോകാം

ധര്‍മ്മശാസ്താവിന്റെ അനുഗ്രഹത്തിന് ശ്രീധര്‍മ്മശാസ്തൃസ്തുതിദശകം

ശ്രീധര്‍മ്മശാസ്താവിന്റെ കേശംമുതല്‍ പാദംവരെ വര്‍ണ്ണിച്ചു സ്തുതിക്കുന്ന അതിമനോഹര സ്‌തോത്രമാണു ശ്രീധര്‍മ്മശാസ്തൃസ്തുതിദശകം. ശ്രീധര്‍മ്മശാസ്തൃ കേശാദിപാദാ

രോഗശാന്തിയേകും ധര്‍മശാസ്താവ്

രോഗദുരിതപീഡകളില്‍ നിന്നു രക്ഷനേടാന്‍ ഭക്തര്‍ ആശ്രയിക്കുന്ന ധന്വന്തരീ മൂര്‍ത്തിയുടേയും വൈദ്യനാഥനായ ഭഗവാന്‍ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണു ധര്‍മ്മശ

വ്രതം അവസാനിപ്പിക്കുമ്പോള്‍

ശബരിമല ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയാല്‍ അപ്പോള്‍ത്തന്നെ വ്രതം അവസാനിപ്പിക്കാം. അയ്യപ്പന്‍ തിരിച്ചു വീട്ടിലേക്ക് വരുമ്പോള്‍ നിലവിളക്ക് കൊളുത്തി വച്ച

ശരണം വിളിയുടെ പൊരുളെന്ത്

''സ്വാമി ശരണ''ത്തിലെ ''സ്വാ'' എന്ന പദം ഉച്ചരിക്കുന്ന മാത്രയില്‍ പരബ്രഹ്മത്താല്‍ തിളങ്ങുന്ന ''ആത്മ''ബോധം തീര്‍ഥാടകന്റെ മുഖത്തു പ്രതിഫലിക്കണം. ''മ'' സൂ

സന്നിധാനത്ത് ഓണ്‍ലൈനില്‍ റൂം ബുക്ക് ചെയ്യാം

തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് സന്നിധാനത്ത് റൂം ബുക്കു ചെയ്യാം. 15 ദിവസം മുന്നേയുള്ള അഡ്വാന്‍സ് ബുക്കിംഗ് സൗകര്യമാണ് ഓണ്‍ലൈനില്‍ ദേവസ്

അയ്യപ്പ സന്നിധിയിലെ പൂജകള്‍

അയ്യപ്പ സന്നിധിയിലെ പൂജകള്‍ തുടങ്ങുന്നത് പുലര്‍ച്ചേ നാലിന് നിര്‍മാല്യ ദര്‍ശനത്തോടെയാണ്. മേല്‍ശാന്തി ശ്രീകോവിലിനു പ്രദിക്ഷണമായി വന്ന് സോപാനത്തന് നമസ്‌

പതിനെട്ടു പടികളുടെ അര്‍ഥം തേടുമ്പോള്‍

വേദശാസ്ത്ര പുരാണങ്ങള്‍ വിവരിക്കുന്ന പരമസത്യത്തെതന്നെയാണ് സത്യമായ ''പൊന്നു പതിനെട്ടാംപടി''യും സൂചിപ്പിക്കുന്നത്. ഇരുമുടിക്കെട്ടുള്ളവര്‍ക്കു മാത്രമേ പത

41 ദിവസത്തെ വ്രതം എന്തിന്?

നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം നടത്തേണ്ടത്. ശബരിമല ശ്രീ ധര്‍മ്മ ശാസ്താവിനെ ദര്‍ശിക്കാന്‍ ആദ്യം അയ്യപ്പ മുദ്ര (മാല) അണിയ

ശബരിമലയില്‍ നെയ്യഭിഷേകം എന്തിന്?

ശ്രീ അയ്യപ്പനുള്ള ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണു നെയ്യഭിഷേകം. കായികവും വാചികവും മാനസികവുമായ സകല പാപപരിഹാരാര്‍ഥവും ഭക്തന്റെ ദുരിത ശാന്തിക്കായും നടത്തുന്

ശബരിമല യാത്രയില്‍ അറിഞ്ഞിരിക്കേണ്ടവയെല്ലാം

ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ

വ്രതകാലത്ത് അരുതാത്തവ

ശബരിമലയ്ക്ക് പോകാന്‍ മാല ധരിക്കുന്ന വ്യക്തി പാലിക്കേണ്ട ചില ചിട്ടകളുണ്ട്.

സന്നിധാനത്തെ പ്രധാന ഫോണ്‍ നമ്പരുകള്‍

സന്നിധാനത്തെ പ്രധാന ഫോണ്‍ നമ്പരുകള്‍ ഒര്‍ത്തിരിക്കാം. അത്യാവശ്യത്തിന് ഈ നമ്പറുകള്‍ ഉപകാരപ്പെടും.

ശബരിമലയില്‍ ചെയ്യാന്‍ പാടില്ലാത്തവ

ശബരിമലയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അയ്യപ്പന്‍മാര്‍ അറിഞ്ഞിരിക്കണം.

പമ്പയിലേക്കുള്ള ദൂരം

വിവിധയിടങ്ങളില്‍നിന്നു പമ്പയിലേക്കുള്ള ദൂരമറിയാം

സുഖദര്‍ശനമൊരുക്കും വെര്‍ച്വല്‍ ക്യൂ

ശബരിമല ദര്‍ശനത്തിന് കേരളാ പോലീസ് ഒരുക്കുന്ന ക്രമീകരണമാണ് വെര്‍ച്വല്‍ ക്യൂ. www.sabarimalaq.com എന്ന സൈറ്റ് വഴിയും കേരള പോലീസിന്റെ www.keralapolice.g

ഇരുമുടിക്കെട്ടില്‍ നിറയ്‌ക്കേണ്ടത്

മുന്‍കെട്ടില്‍ സ്വാമിപൂജക്കുള്ള സാധനങ്ങളും പിന്‍കെട്ടില്‍ തീര്‍ത്ഥാടകന് വേണ്ട ആഹാരസാധനങ്ങളും ഉപകരണങ്ങളുമാണ്.

ശബരിമലയും വ്രതാനുഷ്ഠാനവും

നാല്‍പ്പത്തൊന്ന് ദിവസത്തെ കഠിനം വ്രതം... മല കയറും മുമ്പ് ഓരോ ഭക്തിനും അനുഷ്ഠിക്കേണ്ട പ്രധാന കാര്യം. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഐതീഹ്യങ്ങളും ഏ

രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും ഉള്ളവര്‍ മലകയറുമ്പോള്‍

അയ്യപ്പഭക്തര്‍ മലകയറ്റം ഏറെ ശ്രദ്ധിക്കേണ്ടതാണ്. വൃദ്ധരോടും രോഗബാധിതരോടുമൊപ്പം വരുന്നവര്‍ മുന്നില്‍ നടന്ന് മലകയറരുത്. പിന്നിലായവര്‍ മുന്നിലെത്തിയ തന്ന

ഇനി ശരണം വിളിയുടെ നാളുകള്‍

സ്വാമിയേ ശരണമയ്യപ്പാ.... ഒരു മണ്ഡലകാലം കൂടി വരവായി. ഇനി വ്രതശുദ്ധിയുടെ നാളുകള്‍. ശരണം വിളികളുമായി പൊന്നമ്പലവാസന്റെ തിരുസന്നിധിയിലേക്ക് വ്രതശുദ്ധിയോടെ