മന്ത്രങ്ങള്‍
മക്കള്‍ക്ക് ആപത്ത് വരാതിരിക്കാന്‍ രാമായണത്തിലെ ഈ ഭാഗം പാരായണം ചെയ്‌തോളൂ

മക്കള്‍ക്ക് ആപത്തു വരാതിരിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ രാമായണത്തിലെ ലക്ഷ്മണോപദേശത്തില്‍നിന്നുള്ള ഈ ഭാഗം പാരായണം ചെയ്യുന്നത് ഉത്തമമാണ്. മക്കള്‍ക്ക് ആപത്തുവരാതിരിക്കാനായി കൗസല്യദേവി നടത്തുന്ന പ്രാര്‍ഥനയാണിത്. ഇത് നിത്യവും പാരായണം ചെയ്യുന്നതിലൂടെ മക്കള്‍ക്ക് സകല ദേവീ ദേവന്‍മാരുടെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

സൃഷ്ടികര്‍ത്താവേ വിരിഞ്ച പത്മാസന
പുഷ്ടദയാബ്ധേ പുരുഷോത്തമ ഹരേ!’
മൃത്യുഞ്ജയ! മഹാദേവ! ഗൗരീപതേ
വൃത്രാരിമുമ്പായ ദിക്പാലകന്മാരേ!
ദുര്‍ഗേ ഭഗവതി ദുഃഖവിനാശിനീ
സര്‍ഗതിലയകാരിണീ ചണ്ഡികേ!
എന്‍മകനാശു നടക്കുന്ന നേരവും
കല്മഷം തീര്‍ന്നിരുന്നീടും നേരവും
തന്മതി കെട്ടുറങ്ങുന്ന നേരവും
സമ്മോദമാര്‍ന്നു രക്ഷിച്ചീടുവിന്‍ നിങ്ങള്‍.

Related Posts