സ്പെഷ്യല്‍
അത് ഭഗവാനല്ലാതെ മറ്റാരാണ്?; ഗുരുവായൂരമ്പലനടയില്‍ സംഭവിച്ചത്- അനുഭവം

കൊല്ലത്തില്‍ ഒരിക്കല്‍ ഗുരുവായൂരില്‍ പോകുമ്പോള്‍ എല്ലാം ഞാന്‍ പാല്‍പായസം വാങ്ങിക്കരുണ്ട്. ഒരു പ്രാവശ്യം ഒരു വൈകുന്നേരം 6 മണിക്കാണ് എത്തിയത്. ഭഗവാനെ തോഴന്‍ ക്യൂവില്‍ നിന്നു ഒരു 7 മണിക്ക് ആണെന്ന് തോന്നുന്നു ദര്‍ശനം കിട്ടി. പതിവ് പോലെ പാല്‍പായസം വാങ്ങുന്നതിന് വേണ്ടി കൗണ്ടറില്‍ പോയപ്പോള്‍ കൗണ്ടര്‍ അടച്ചിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു പല്പയാസത്തിന് ചീട്ട്ആക്കുവാന്‍ പിറ്റെ ദിവസം വരുവാന്‍ പറഞ്ഞു.

അടുത്ത ദിവസം ഏഴ് മണിക്ക് തിരിച്ചു ഡല്‍ഹിയിലെ ക്ക് വരേണ്ടത് കൊണ്ട് ഇപ്രാവശ്യം ഭഗവന്റെ പ്രസാദം ആയ പാല്‍പായസം കുടിക്കാന്‍ പറ്റില്ല എന്ന് വിചാരിച്ചു ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ ഉള്ള പടിയില്‍ ഇരിക്കുക ആയിരുന്നു. അപ്പൊള്‍ പെട്ടുന്ന് ഒരാള് പായസം വേണോ എന്ന് ചോദിച്ചു. തിരിഞ്ഞ് നോക്കിയപ്പോള്‍ ഓരാള്‍ ഒരു തൂക്കു പത്രവുമായി നില്‍ക്കുന്നു. കയ്യില്‍ ഗ്ലാസ്സ് ഉണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു ഇല്ല എന്ന്. അത് സാരമില്ല എന്ന് പറഞ്ഞു മൂലക്ക് കൂട്ടി ഇട്ടിരുന്ന ചിരട്ട കൊണ്ട് വന്നു എന്റെ കയ്യില്‍ തന്നു അതിലേക്ക് പായസം ഒഴിച്ച് തന്നു. ഒരു ചിരട്ട പായസം കുടിച്ചു. അപ്പൊള്‍ അദ്ദേഹം പറഞ്ഞു ചിരട്ട കാണിക്കൂ ഇനിയും മതിവരോളം കുടിച്ചോളു എന്ന് പറഞ്ഞു.

മൂന്ന് ചിരട്ട പായസം കുടിച്ചു ഞാന്‍ മതി എന്ന് പറഞ്ഞു. അപ്പൊള്‍ അദ്ദേഹം തന്നെ ചിരട്ട എന്റെ കയ്യില്‍ നിന്നും വാങ്ങി എടുത്ത സ്ഥലത്ത് കൊണ്ട് പോയി ഇട്ടു. ഞാന്‍ നന്ദി പറഞ്ഞ് അദ്ദേഹത്തെ തന്നെ പിന്നില്‍ നിന്നും നോക്കുക ആയിരുന്നു. പെട്ടെന്ന് എന്റെ ശ്രദ്ധ മറ്റൊരിടത്തേക്ക് പോയി. പിന്നെ അദ്ദേഹത്തെ നോക്കുവാന്‍ തിരിഞ്ഞപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഭക്ത വത്സലനയ ഭഗവാന്‍ ആയിരുന്നു അദ്ദേഹം. അല്ലാതെ ആരു അറിയാനാണ് എന്റെ മനസ്സിന്റെ വ്യഥ.

അനുഭവം എഴുതിയത്- ഗിരീഷ് കുമാര്‍

 

Related Posts