സ്പെഷ്യല്‍
ഏപ്രിൽ 19 കാമദാ ഏകാദശി; ആഗ്രഹ സാഫല്യത്തിനും പാപമോക്ഷത്തിനും ചെയ്യേണ്ടത്

പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നവ്രതമാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. ഓരോ ഏകാദശിക്കും വിത്യസ്തഫലങ്ങളാണ്. ചൈത്രമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ കാമദാ ഏകാദശി അനുഷ്ഠിച്ചാൽ സര്‍വ്വ ആഗ്രഹങ്ങളും സാധിക്കുമെന്നും പാപങ്ങള്‍ നശിക്കുമെന്നും പറയപ്പെടുന്നു. ഹിന്ദു പുതുവത്സര കലണ്ടറിലെ ആദ്യത്തെ ഏകാദശിയെന്ന പ്രത്യേകതയും കാമദാ ഏകാദശിക്കുണ്ട്. ഇത്തവണത്തെ കാമദാ ഏകാദശി ഏപ്രില്‍ 19 വെള്ളിയാഴ്ചയാണ്.

ഐതിഹ്യം

ഗന്ധര്‍വ്വരാജ്യത്തെ പുണ്ഡരീക രാജാവിന്റെ ശാപത്താല്‍ രാക്ഷസനായിത്തീര്‍ന്ന ലളിതന്‍, കാമദാ ഏകാദശിവ്രതം നോറ്റ് ശാപമുക്തനായിതീര്‍ന്നുവെന്നാണ് ഐതിഹ്യം.

ഏകാദശി വ്രതമെടുക്കുന്നവർ

ഏകാദശി നോൽക്കുന്നവർ തലേദിവസം ഒരിക്കൽ എടുത്ത് വ്രതം ആരംഭിക്കണം. അന്ന് നിലത്ത് കിടന്നുറങ്ങണം. ഏകാദശി നാൾ സൂര്യോദയത്തിന് മുൻപ് ഉണര്‍ന്ന് ശുഭ്ര വസ്ത്രം ധരിച്ച് ഭഗവത് നാമങ്ങൾ ജപിക്കണം. വിഷ്ണു സഹസ്രനാമം, ഭഗവത് ഗീത, നാരായണീയം, ഭാഗവതം തുടങ്ങിയവ വായിക്കുന്നത് ഉത്തമമാണ്. അതിനു കഴിയാത്തവർ ‘ഓം നമോ ഭഗവതേ വാസുദേവായ’എന്ന മന്ത്രമോ ‘ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’ എന്ന മന്ത്രമോ ജപിക്കാം. മഹാവിഷ്ണുവിന്റെ അഷ്ടോത്തരം കേൾക്കുന്നതും ജപിക്കുന്നതും നല്ലതാണ്. ഈ ദിവസം കഴിയുന്നത്ര ഭഗവത് കീര്‍ത്തനങ്ങൾ കേൾക്കുകയും വിഷ്ണു ക്ഷേത്രത്തിൽ ദര്‍ശനം നടത്തുകയും ചെയ്യുക.

ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ച് അറിയാന്‍ Click here…

ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്.

രാവിലെ വ്രതം അവസാനിപ്പിക്കണം. രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്.

ഏകാദശി വ്രതമെടുക്കാൻ കഴിയാത്തവർ

ഏകാദശി വ്രതം നോൽക്കാൻ കഴിയാത്തവർ വിഷ്ണു മന്ത്രങ്ങൾ ജപിക്കുന്നതും വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ കഴിക്കുന്നതും പുണ്ണ്യമായി കണക്കാക്കുന്നു. തുളസിമാല, തൃക്കൈവെണ്ണ, പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാട് നടത്തുന്നത് ഐശ്വര്യപ്രദമാണ്.

എല്ലാ പാപങ്ങളും നശിക്കാൻ മോക്ഷദാതാവായ ഗുരുവായൂരപ്പന്‍റെ അനുഗ്രഹമുണ്ടാകാൻ ദിനം മുഴുവൻ നാമ ജപത്തോടെ കഴിയുക. മനഃശുദ്ധിയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം രോഗശാന്തി, കുടുംബ സ്വസ്ഥത, മന:ശാന്തി, ആയുരാരോഗ്യം, സമ്പത്തും കീര്‍ത്തിയും, ശത്രുനാശം, സന്താന സൗഭാഗ്യം എന്നിവ അനുഭവിക്കുന്നതിന് ഇടയാക്കും. ജീവിതാന്ത്യത്തിൽ മോക്ഷവും ലഭിക്കും.

ഏകാദശിദിവസം ചെയ്യേണ്ട വഴിപാടുകളും ഫലങ്ങളും

പുരുഷ സൂക്താര്‍ച്ചന – ഇഷ്ട സന്താന ലബ്ധി
ഭാഗ്യ സൂക്താര്‍ച്ചന – ഭാഗ്യസിദ്ധി, ധനാഭിവൃദ്ധി
ആയുര്‍ സൂക്താര്‍ച്ചന – ആയുര്‍വർദ്ധന, രോഗമുക്തി
വെണ്ണനിവേദ്യം – ബുദ്ധിവികാസത്തിന്
പാൽപായസ നിവേദ്യം – ധനധാന്യ വർധന
പാലഭിഷേകം – കോപശമനം, കുടുംബസുഖം
സന്താനഗോപാലാർച്ചന – സത്സന്താന ലാഭം
സഹസ്രനാമ അര്‍ച്ചന – ഐശ്വര്യം , മംഗളസിദ്ധി
നെയ് വിളക്ക്നേ – ത്രരോഗശമനം, അഭിഷ്ടസിദ്ധി
സുദർശനഹോമം – രോഗശാന്തി

Summary: Kamada Ekadashi, Kamada Ekadashi 2024 Date and Time, Kamada Ekadashi Vritam, Kamada Ekadashi Significance.
Kamada Ekadashi is on April 1. This day is marked by fasting and worshipping Lord Vishnu. It is said that is one undertakes fasting on this day then that person’s worldly desires are fulfilled. Also, the fast helps the person to wash off all their sins and are given freedom from evil spirits.

ekadashi
ekadashi vrat
ekadashi vritam
Kamada Ekadashi
Related Posts