
മക്കളുടെ ആയുരോഗ്യസൗഖ്യത്തിനായി ഇടവെട്ടിയിലെ ആ സവിശേഷ വഴിപാട് ഇതാണ്
അവിശ്വസനീയവും അത്ഭുതകരവുമാണ് തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ചരിത്രം. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരത സര്‍ക്കാരിന്റെ രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ ഭാരതത്തിലെ ക്ഷേത്രങ്ങളെ കുറിച്ചുള്ള പുസ്തകത്തില്‍ അതേപടി ശരിയാണെന്ന് തെളിഞ്ഞുകൊണ്ട് രേഖപ്പെടുത്തുമ്പോള്‍ അത് വിശ്വസിച്ചേ മതിയാകൂ.
5000 വര്‍ഷങ്ങള്‍ക്കുമപ്പുറത്ത്, ദ്വാപര യുഗത്തില്‍ ആയുര്‍വേദത്തിന്റെ ആചാര്യന്മാരും ദേവവൈദ്യന്മാരും ആയിരുന്ന അശ്വിനിദേവന്മാരുടെ പുത്രന്‍ നകുലന്‍ ലോകമെങ്ങും സൗഖ്യം നിറയ്ക്കുക എന്ന മഹാസങ്കല്‍പ്പത്തില്‍ പ്രതിഷ്ഠിച്ചതാണ് ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാനെ എന്ന് നാല് പതിറ്റാണ്ട് മുമ്പ് ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്‌നത്തിലൂടെ തെളിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതസര്‍ക്കാരിന്റെ സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ ഭാരതത്തിലെ ക്ഷേത്രങ്ങളെ കുറിച്ചുള്ള പുസ്തകത്തില്‍ ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാനെ പ്രതിഷ്ഠിച്ചത് നകുലനാണ് എന്ന് രേഖപ്പെടുത്തിയത് ഭക്തജനങ്ങളില്‍ ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാനോടുള്ള ഭക്തി ഒന്നുകൂടി അരച്ചിട്ട് ഉറപ്പിച്ചുവെന്നു മാത്രം.
അതില്‍ ഏറ്റവും സവിശേഷമായി ഭക്തജനങ്ങള്‍ കാണുന്നത് തിരുവോണ ഊട്ട് എന്ന വഴിപാട് തന്നെയാണ്. ദ്വാപരയുഗത്തില്‍ ഭഗവാന്റെ പ്രതിഷ്ഠ നടത്തിയ നകുലന്‍, ഭഗവാന് ആദ്യമായി നിവേദ്യം തയ്യാറാക്കി നല്‍കിയത് ഒരു തിരുവോണനാളില്‍ ആയിരുന്നുവത്രേ. അങ്ങനെ ഭഗവാന്റെ ആദ്യത്തെ തിരുവോണ ഊട്ട് നടന്നു. ഭഗവാന് നിവേദ്യം നല്‍കി നമസ്‌കരിച്ച് പ്രാര്‍ത്ഥിച്ച നകുലനു മുന്നില്‍ ഭഗവാന്‍ പ്രത്യക്ഷനായിയെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ തിരുവോണനാളില്‍ ഇവിടെ ഊട്ട് നടത്തി ഭഗവാന് മുന്നില്‍ നമസ്‌ക്കരിച്ച് പ്രാര്‍ഥിച്ചാല്‍ അഭീഷ്ടകാര്യസിദ്ധി ഉറപ്പാണെന്നാണ് വിശ്വാസം. ആ വിശ്വാസം സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇവിടത്തെ തിരുവോണ ഊട്ട് വഴിപാട് നടത്താനെത്തുന്ന ഭക്തരുടെ തിരക്ക്.
തിരുവോണ ഊട്ടിന്റെ മാഹാത്മ്യം, വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ പുനപ്രതിഷ്ഠ നടത്തിയ വടക്കുംകൂര്‍ രാജാവിന് സ്വപ്നദര്‍ശനത്തിലൂടെ ഭഗവാന്‍ പറഞ്ഞുകൊടുത്തതും മറ്റൊന്നിനുമല്ല. നകുലനാല്‍ ഭഗവാന് ഏറെ പ്രിയപ്പെട്ടതായി മാറിയ ഈ സവിശേഷ വഴിപാടിന്റെ ഫലം സകലര്‍ക്കും ലഭിക്കട്ടെയെന്നുളള ആ കാരുണ്യമൂര്‍ത്തിയുടെ നിശ്ചയമാകും.
വടക്കുംകൂര്‍ രാജാവിന്റെ ദുരിതങ്ങളകറ്റിയ ഭഗവാന്റെ അനുഗ്രഹ പ്രവാഹം ലോകമെങ്ങും പടരുകയാണ്. തന്റെ പ്രതിഷ്ഠ നടത്തിയ നകുലനെ കര്‍മ്മ മണ്ഡലത്തില്‍ അഗ്രഗണ്യനാക്കിയതു പോലെ, വടക്കുംകൂര്‍ രാജാവിന്റെ കുട്ടികളുടെ ദുരിതങ്ങള്‍മാറ്റി കര്‍മ്മമണ്ഡലങ്ങളില്‍ അവരെ അഗ്രഗണ്യരാക്കിയത് പോലെ മക്കളുടെ ദുരിതങ്ങള്‍ അകലുന്നതിനും ഈശ്വരാധീനമുള്ളവരാക്കി മാറ്റുന്നതിനും കര്‍മ്മമണ്ഡലങ്ങളില്‍ അവര്‍ക്ക് വിജയം നേടുന്നതിനും തിരുവോണ നാളില്‍ ഇവിടെ ഊട്ട് വഴിപാട് നടത്തി ഭഗവാനെ നമസ്‌ക്കരിച്ച് പ്രാര്‍ഥിച്ചാല്‍മതിയെന്നാണ് വിശ്വാസം.
ഇത്തവണത്തെ തിരുവോണ ഊട്ടിന് ഏറെ പ്രധാന്യമുണ്ട്. ശിവരാത്രി ദിനമായ ഫെബ്രുവരി 26നാണ് ഇത്തവണത്തെ തിരുവോണ ഊട്ട് നടക്കുന്നത്. അത്യപൂര്‍വമായിട്ടാണ് തിരുവോണ നാളില്‍ ശിവരാത്രി വരുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ തിരുവോണ ഊട്ട് അതിവിശേഷമാണ്.
തിരുവോണ ഊട്ട് വഴിപാട് നടത്താനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ക്ഷേത്രവാമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9495960102.