ആഗ്രഹസാഫല്യത്തിന് തിരുവോണനാളില്‍ നടത്തേണ്ട അതിവിശിഷ്ട വഴിപാട്
ദാനപ്രിയനാണ് ഭഗവാന്‍ ശ്രീആദിനാരായണനായ സാക്ഷാല്‍ വൈകുണ്ഠമൂര്‍ത്തി. ദാനങ്ങളില്‍വച്ച് ഏറ്റവും വലിയ ദാനമായ അന്നദാനം ആ കാരുണ്യമൂര്‍ത്തിയുടെ പേരില്‍നല്‍കുന്നതില്‍പരം പുണ്യം വേറെ എന്താണുള്ളത്. ആ വൈകുണ്ഠനാഥന്‍ ആരോഗ്യമൂര്‍ത്തിയായി കുടികൊള്ളുന്ന ഇടവെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഏറ്റവും പ്രധാനവും ഭഗവാന് ഏറെ പ്രിയപ്പെട്ടതുമായ വഴിപാടാണ് തിരുവോണ ഊട്ട്. ഭഗവാന് ഏറെ പ്രധാനപ്പെട്ട തിരുവോണനാളില്‍ അന്നദാനം നല്‍കുകയെന്നതില്‍പരം പുണ്യം വേറെ എന്താണുള്ളത്. ഭഗവാന് ഈ വഴിപാട് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് മനസിലാക്കിപ്പിക്കുന്ന ഒരു അനുഭവം കൂടിയുണ്ട്.
ഭഗവാന്‍ സ്വപ്നത്തിലൂടെ തന്റെ ഭക്തന് പറഞ്ഞ് കൊടുത്ത വഴിപാടുകൂടുയാണ് ഇവിടത്തെ തിരുവോണ ഊട്ട്. പലതരത്തിലുള്ള ദുരിതങ്ങള്‍മൂലം വിഷമിച്ച വടക്കന്‍കൂര്‍ രാജാവിന്, സാക്ഷാല്‍ വൈകുണ്ഠനാഥന്‍ സ്വപ്ന ദര്‍ശനം നല്‍കി അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞതാണ് തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തിരുവോണ നാളില്‍ ഊട്ട് നടത്താന്‍. അതുപ്രകാരം ഇവിടെ തിരുവോണ ഊട്ട് നടത്തിയ രാജാവിന് തന്റെ ദുരിതങ്ങള്‍ നീങ്ങിയെന്നും ഭഗവാന്റെ പ്രത്യക്ഷ സാന്നിധ്യം രാജാവിന്റെ കൂടെയുണ്ടായിരുന്നുവെന്നുമാണ് പറയുന്നത്. ക്ഷേത്രത്തില്‍ നടത്തിയ ദേവപ്രശ്‌നത്തിലും ഇക്കാര്യങ്ങള്‍ തെളിഞ്ഞു.
ഇവിടെ തിരുവോണ ഊട്ട് വഴിപാടായി നടത്തുന്ന ഭക്തരുടെ എത്രവലിയ ദുരിതവും മാറുമെന്നുള്ളത് ഇപ്പോള്‍ നിരവധി പോരുടെ അനുഭവസാക്ഷ്യമാണ്. തുടങ്ങുന്ന കാര്യങ്ങള്‍ വിജയത്തിലെത്താനും മക്കളുടെ ഉയര്‍ച്ചയ്ക്കായും മാതാപിതാക്കളുടെ ആയുരാരോഗ്യ സൗഖ്യത്തിനായും നിരവധി ഭക്തരാണ് തിരുവോണ ഊട്ട് വഴിപാടായി നടത്തുന്നത്. ഇത്തവണത്തെ തിരുവോണ ഊട്ട് ഡിസംബര്‍ 6നാണ്. ഏറെ വിശേഷപ്പെട്ട ചിങ്ങത്തിലെ തിരുവോണനാളില് ഈ വഴിപാട് നടത്തുകയെന്നത് അതിവിശേഷമാണ്. ഫോണ്‍നമ്പര്‍: 94 95 96 0 1 0 2