
Attukal Pongala | ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവര്‍ അറിയാന്‍
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് ഉത്സവ മേഖലയില്‍ പാര്‍ക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം -പാടശ്ശേരി-ആറ്റുകാല്‍ ബണ്ട് റോഡ്, അട്ടക്കുളങ്ങര-മണക്കാട്-മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര വലിയപള്ളി റോഡ്, കമലേശ്വരം-വലിയപള്ളി റോഡ്, കൊഞ്ചിറവിളആറ്റുകാല്‍ റോഡ്, ഐരാണിമുട്ടം റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ പാടില്ല. പാര്‍ക് ചെയ്യുന്ന വാഹനങ്ങള്‍ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തിലേക്ക് വരുന്ന വിളക്കുകെട്ടുകള്‍ കിള്ളിപാലം-ബണ്ട് റോഡ് വഴി ക്ഷേത്രത്തിലേക്ക് പ്രവേശിക്കണം. ക്ഷേത്രത്തിലേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ മണക്കാട് മാര്‍ക്കറ്റ് റോഡ് വഴി ക്ഷേത്രത്തിലേക്കും തിരിച്ച് മേടമുക്ക് മണക്കാട് വലിയപള്ളി, മണക്കാട് ഈസ്റ്റ്-ഫോര്‍ട്ട് വഴി പോകണം. ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിലും, ഫാര്‍മസി കോളജ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണമെന്നും പൊലീസ് അറിയിച്ചു. പരാതികള്‍ അറിയിക്കേണ്ട ഫോണ്‍ നമ്പരുകള്‍: 9497930055,9497987002