ഓഗസ്റ്റ്മാസം നിങ്ങള്ക്ക് എങ്ങനെ?; സമ്പൂര്ണ നക്ഷത്രഫലം
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യ പാദവും)
ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് കാര്യജയം. കുടുംബജനങ്ങളുടെ സമാഗമവും ഐക്യവും ഉണ്ടാകും. വിനോദയാത്രകളിലും വിവാഹാദിമംഗളകർമ്മങ്ങളിലും പങ്കെടുക്കാനുള്ള അവസരം ഉണ്ടാവും. മത്സരവിനോദങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും വിശേഷവസ്ത്രാഭരണ സമ്മാന ലബ്ധിയും ഉണ്ടാവും. സന്താനങ്ങൾ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം . കേസ്, വ്യവഹാരം നടത്തുന്നവർക്ക് അനുകൂലം. ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കുന്നവർക്കും വാഹനം വാങ്ങുന്നവർക്കും അനുകൂലം. വിവാഹ ആലോചനകൾ തീരുമാനമാകും. അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഗപീഡാദികൾക്ക് ശമനം ഉണ്ടാകും. ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് ഉദ്യോഗക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. നൂതന സാങ്കേതികവിദ്യ (IT രംഗം ) മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം. കരനാവിക സേന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും സാമ്പത്തികനേട്ടം ഉണ്ടാവും. ആരോഗ്യരാഗത്ത് പ്രവർത്തിക്കുന്നവർക്ക് ജോലിഭാരം വർദ്ധിക്കും. കലാകായിക രംഗം, സിനിമ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം. കാർഷികരംഗം മെച്ചപ്പെടും. വ്യാപാരവ്യവസായ മേഖലകളിലുള്ളവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാവും. ഊഹക്കച്ചവടം, Mutual fund എന്നീ മേഖലകളിലും ഉയർച്ചക്ക് സാധ്യത.
എടവക്കൂറ് (കാർത്തിക അവസാന മൂന്നു പാദം രോഹിണിയുംമകീരം ആദ്യ രണ്ടു പാദവും)
വിദ്യാർത്ഥികൾക്ക് പരാജയഭീതി ഉണ്ടാവും. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായി വരും. ആലോചിച്ച് ഉറപ്പിച്ച യാത്രകൾക്ക് തടസ്സം, അപ്രതീക്ഷിത ധനനഷ്ടം എന്നിവ ഉണ്ടാവാം. അത്യാവശ്യകാര്യങ്ങൾക്കായി ധനം കടം എടുക്കേണ്ടി വരും. പ്രേമനൈരാശ്യം അലട്ടാം. ഹൃദയം, കരൾ. വൃക്ക സംബന്ധമായ രോഗങ്ങൾ അലട്ടുന്നവർക്ക് രോഗാധിക്യവും ആശുപത്രി വാസവും വേണ്ടി വരാം. സ്വത്തുതർക്കങ്ങൾ മൂലം കുടുംബത്തിൽ വൈരാഗ്യം ഉണ്ടാകും.
മക്കളുടെ വിവാഹകാര്യങ്ങൾക്കായി കടംവാങ്ങേണ്ടിവരും. സന്താനങ്ങളെക്കുറിച്ച് ഓർത്ത് മനക്ലേശം ഉണ്ടാവും. കൂടാതെ മക്കൾ അസാൻമാർഗ്ഗിക പാതയിലൂടെ നീങ്ങുന്നതു മൂലവും മനപ്രയാസം ഉണ്ടാകും. നിശ്ചയിച്ച് ഉറപ്പിച്ച വിവാഹങ്ങൾക്ക് തടസ്സംവരാതെ നോക്കണം. ഗൃഹനിർമ്മാണം പൂർത്തീകരിക്കാൻ കടം എടുക്കേണ്ടി വരും. വാഹനാപകടം ശ്രദ്ധിക്കണം. വ്യാപാര വ്യവസായ മേഖലകളിൽനഷ്ടം സംഭവിക്കാം.
ഊഹക്കച്ചവടം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്ക് മാസാരംഭത്തിൽ തടസ്സം അലട്ടുമെങ്കിലും അവസാനത്തോടെ കാര്യസാദ്ധ്യം ഉണ്ടാവും. ദൂരദേശത്തുള്ള മക്കളുടെ സാമീപ്യവും സന്തോഷവും ഉണ്ടാകും. പുണ്യ യാത്രകൾക്കായി സമയം കണ്ടെത്തും. സംഗീതാദി നൃത്ത കലകൾ ആരംഭിക്കാൻ ഉത്തമം. IT രംഗത്ത് ജോലിഭാരം വർദ്ധിക്കും. കടബാദ്ധ്യതകൾ തീർക്കാൻ വീണ്ടും കടം എടുക്കേണ്ടിവരും പ്രകൃതിക്ഷോഭം മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാവും .അല്പസഹായം ആശ്വാസമേകും. ആരോഗ്യ സംബന്ധമായി അലർജി, ത്വക് രോഗങ്ങൾ, ഛർദ്ദി, മഞ്ഞപ്പിത്തം, പനി എന്നിവ ഉണ്ടാകാനിടയുണ്ട്. വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടാവും. കാർഷിക രംഗത്ത് പണം ചിലവഴിക്കും. സർക്കാർ ആനുകൂല്യങ്ങൾക്ക് തടസ്സം ഉണ്ടാവും. രാജ്യരക്ഷാ ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർദ്ധിക്കും.
മിഥുനക്കൂറ് (മകീരം അവസാന രണ്ടുപാദം, തിരുവാതിരയും പുണർതം ആദ്യ മൂന്നു പാദവും)
നല്ല കാര്യങ്ങൾക്കു വേണ്ടി ധനവിനിയോഗം ചെയ്യും. മക്കളുടെ വിവാഹകാര്യങ്ങൾക്കും മറ്റും വേണ്ടി വിശേഷവസ്ത്രാഭരണങ്ങൾ വാങ്ങും. ബന്ധുജന സമാഗമം ഉണ്ടാവും പൂർവ്വികസ്വത്ത് സംബന്ധിച്ച തർക്കത്തിൽ തീരുമാനത്തിലെത്തും. പ്രകൃതിക്ഷോഭങ്ങൾ നിമിത്തമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ആശ്വാസധനം ലഭിക്കും. വ്യാപാര വ്യവസായ രംഗത്ത് നാശനഷ്ടങ്ങൾ ഉണ്ടാവാതാരിക്കാർ ശ്രദ്ധിക്കണം.
സഹോദരാദികൾ, സുഹൃത്തുകൾ എന്നിവർ മൂലമുണ്ടായിരുന്ന തർക്കങ്ങൾക്ക് പരിഹാരമാകും. വസ്തുവ്യാപാരത്തിന് തീരുമാനമാകും .മാതാവിനോ മാതൃതുല്യർക്കോ ക്ലേശങ്ങൾ അലട്ടാതിരിക്കാൻ ശ്രദ്ധിക്കണം. സന്താനങ്ങളുടെ പഠനം, വിവാഹം, ജോലി എന്നിവയെക്കുറിച്ചോർത്ത് ദുഃഖിക്കാനിടവരും. രക്തജന്യമായ അസുഖങ്ങൾ, അലർജി എന്നിവയ്ക്ക് ചികിത്സനേടും. വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് അനുകൂലം വിനോദയാത്രകൾക്ക് പണം ചെലവഴിക്കും. ഗൃഹംമോടി പിടിപ്പിക്കാനും ഇലക്ട്രോണിക് സാധനങ്ങൾക്കുംപണം ചെലവഴിക്കും.
ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥത അലട്ടും. മറ്റുള്ളവരുമായുള്ള അമിത സംസാരം അപവാദങ്ങൾ ഉണ്ടാക്കാം. മുൻകൂട്ടി നിശ്ചയിച്ച യാത്രകൾക്ക് തടസ്സം അലട്ടാം. കിട്ടാനുള്ള ധനത്തിന് കാലതാമസം നേരിടും കാലാവസ്ഥാവ്യതിയാനം കാർഷികമേഖലയ്ക്ക് തിരിച്ചടിയായി സാമ്പത്തികനഷ്ടം ഉണ്ടാകും. ഊഹക്കച്ചവടം mutal fund ,Share തുടങ്ങിയവ ധനനഷ്ടം ഉണ്ടാക്കും. വിദേശത്ത് ഉള്ളവർക്ക് നാട്ടിലേക്ക് വരാൻ അവസരം ലഭിക്കും. ജോലി മാറ്റത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമല്ല. വിദേശ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. മംഗളകർമ്മങ്ങളും അഭീഷ്ടകാര്യങ്ങളും നടക്കാനിട വരും. വസ്ത്രാഭരണങ്ങൾക്കു വേണ്ടി ധനം ചെലവഴിക്കും. ഈശ്വരപ്രാർത്ഥന , പുണ്യതീർത്ഥയാത്രകൾ നാമജപങ്ങൾ എന്നിവ നടത്തുന്നത് ദോഷഫലത്തെ കുറയ്ക്കും.
കർക്കിടകക്കൂറ് (പുണർതം അവസാന പാദം പൂയ്യം, ആയില്യം)
വിദേശത്ത് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് അനുകൂലസമയം ‘ഗൃഹംമോടി പിടിപ്പിക്കാനാനും ഗൃഹോപകരണങ്ങൾ വാങ്ങാനുംധനം കടമെടുക്കാനിടവരും. ആരോഗ്യം മെച്ചപ്പെടും. പൂർവ്വിക തർക്കം പരിഹാരമാകും. സ്നേഹബന്ധം ഊഷ്മളമാകും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. പുതിയ നിക്ഷേപത്തിനായി പണംചെലവഴിക്കും. പുണ്യ തീർത്ഥയാത്രകൾക്ക് അവസരം ഉണ്ടാവും. വാതരോഗം നാഡീരോഗം, ഉദരരോഗം എന്നിവ അലട്ടുന്നവർക്ക് ശമനം ഉണ്ടാവും. വാഹനയോഗത്തിന് അവസരമുണ്ട്. സന്താനങ്ങളെക്കുറിച്ച് അഭിമാനം ഉണ്ടാകും. ദൂരദേശത്തുള്ളവരുമായി സമാഗമം. വിശേഷവ സ്ത്രാഭരണലാഭം.ജീവിതശൈലീരോഗങ്ങൾക്ക് ശമനം. വിദേശ ജോലി മാറുന്നതിനുംസാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുംഅനുകൂലം. ഉദ്യോഗാർത്ഥികൾക്ക് ജോലിസാധ്യത ഉണ്ടാകും. പിതാവിനോ പിതൃ തുല്യർക്കോ ക്ലേശങ്ങൾ അലട്ടാം. മാതുലൻ്റെ വിയോഗം ദുഃഖത്തിലാഴ്ത്തും.
ചിങ്ങക്കൂറ് (മകം,പൂരം,ഉത്രം ആദ്യപാദം )
വിദേശത്തുള്ളവരുമായി ഒരുമിച്ച് കഴിയാൻ സാഹചര്യം ലഭിക്കും. സ്വത്തുതർക്കവിഷയങ്ങൾക്ക് പരിഹാരമാകും. ആരോഗ്യ കാര്യങ്ങൾക്കായി പണച്ചിലവ് ഉണ്ടാകാം. വാഹനം ഓടിക്കുന്നതിലെ അശ്രദ്ധ അപകടം ഉണ്ടാക്കാം. കടങ്ങൾ തീർക്കാൻ സാധിക്കും. മാതാവിനോ മാതൃ തുല്യർക്കോ രോഗ പീഡാദികൾ വർദ്ധിക്കാനിടയുണ്ട്. ബാങ്കിടപാടുകളും സാമ്പത്തിക കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. ധനം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക കരുതൽ വേണം. സുഹൃദ് ജനങ്ങ ളുടെയും മക്കളുടെയും സഹായം ആശ്വാസമേകും. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കാനിടയുണ്ട്. ആലോചന കൂടാതെയുള്ള തീരുമാനം നഷ്ടത്തിൽ കലാശിക്കും. വാതപിത്ത ജന്യരോഗങ്ങൾ, വൈറൽ ഫീവർ എന്നിവയ്ക്ക് ചികിത്സ തേടുമെങ്കിലും ഭേദമാകാൻ കാലതാമസം ഉണ്ടാകാം.
ഗൃഹം,വസ്തുവകകൾ, ആഭരാണാദികൾ എന്നിവ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. അമിതജോലിഭാരം ആരോഗ്യത്തെ ബാധിക്കാം . കുടുംബങ്ങളുമായുള്ള വിനോദയാത്രകൾ മനസന്തോഷം ഉണ്ടാക്കും . വിവാഹാദി മംഗളകർമ്മങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാവാം.
ദൂരദേശയാത്രയിൽ പ്രത്യേകം ശ്രദ്ധ വേണം. ഹൃദ്രോഗികൾ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. ഗർഭിണികൾ അസുഖങ്ങൾ പിടിപെടാതെ പ്രത്യേകം ശ്രദ്ധിക്കണം. ബന്ധുജനങ്ങളുടെ വിയോഗം ദുഃഖത്തിലാഴ്ത്തും. ആലോചന കൂടാതെയുള്ള തൊഴിൽ മാറ്റം ശുഭകരമാകണമെന്നില്ല. അതുമൂലം ജോലിഭാരം വർദ്ധിക്കാം. കൂട്ടുകച്ചവടം ശ്രദ്ധയോടെ നടത്തേണ്ടതാണ്. രാജ്യരക്ഷാ ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർദ്ധിക്കാം. ശാസ്താവിനേയും വിഷ്ണുവിനേയും ഭജിക്കുന്നതും പുണ്യതീർത്ഥയാത്രകളും ദോഷാധിക്യത്തെ കുറയ്ക്കും.
കന്നിക്കൂറ് (ഉത്രം അവസാനത്തെ മൂന്ന് പാദവും അത്തവും ചിത്ര ആദ്യ പാദവും)
ഉന്നതവിദ്യാഭ്യാസത്തിന് അവസരം ഉണ്ടാവും. വിദേശത്ത് പോകാനും കർമ്മത്തിൽ അഭിവൃദ്ധിയും സ്ഥാനമാനങ്ങളും ഉണ്ടാവും. എഴുത്ത് കണക്ക്, കഥ, കാവ്യം എന്നിവയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. രേഖാപരമായ കാര്യങ്ങളും ബാങ്ക് ഇടപാടുകളും കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധ വേണം.
കായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉത്സാഹവും സ്ഥാനമാനങ്ങളും ഉണ്ടാകും. മറ്റുള്ളവരുമായുള്ള കൂട്ടുകെട്ടുമൂലം അന്ധമായ ചതിയിൽ പ്പെടാനിടയുണ്ട് . ഗൃഹംമോടി പിടിപ്പിക്കാനും ഗൃഹോപകരണങ്ങൾ വാങ്ങാനും വാഹനം മാറ്റി വാങ്ങുന്നതിനും ഇടയാകും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽശ്രദ്ധ വേണം. മത്സരബുദ്ധിയോടെയുള്ള പെരുമാറ്റം മൂലം അവരുമായുള്ള അടുപ്പം കൂറയാൻ ഇടയുണ്ട്.
വസ്തു സംബന്ധമായ ക്രയവിക്രിയങ്ങൾക്ക് പരിഹാരമാകും .വിവാഹാദിമംഗളകർമ്മങ്ങൾ നടക്കും.ദാമ്പത്യജീവിതം അസ്വസ്ഥമാണെങ്കിലും കുടുംബാംഗങ്ങളുടെ സാമീപ്യം ആശ്വാസമേകും. പ്രകൃതിജന്യങ്ങളായ അസുഖങ്ങൾ മൂലം കഷ്ടത അനുഭവിക്കും. ഗർഭാശയ സംബന്ധമായ രോഗങ്ങൾ സ്ത്രീകളെ അലട്ടും. സന്താനങ്ങളെ ആഗ്രഹിക്കുന്നവർക്ക് അനുകൂലം. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. അശ്രദ്ധമൂലമുള്ള വീഴ്ച ഗുരുതരമാകാം. കർമ്മ വിജയവും സാമ്പത്തികാഭിവൃദ്ധിയും ഈ മാസം ഉണ്ടാവും . മറ്റുള്ളവരെ സഹായിക്കുക നിമിത്തം അപവാദആരോപണങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കണം.
തുലാക്കൂറ് (ചിത്ര അവസാന രണ്ടു പാദവും ,ചോതി , വിശാഖം ആദ്യമൂന്നു പാദവും)
പരീക്ഷാദികളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കില്ല. ഉദ്യോഗാർത്ഥികൾക്ക് ജോലിസാധ്യതയുണ്ടാവും. ദൂരയാത്രകൾക്ക് തടസ്സം ഉണ്ടാവും. സുഹൃദ് ജനങ്ങളുമായി വാക് തർക്കമുണ്ടാവുന്നത് ശ്രദ്ധിക്കണം. അസമയത്തുള്ള കൂട്ടുകെട്ടും മദ്യാസക്തിയും വിഷയസുഖാസക്തിയും കാരണം സത്പേരിന് കളങ്കം വരാം. ഈശ്വര പ്രാർത്ഥന നാമജപം, കായികാഭ്യാസം, യോഗാഭ്യാസം, വ്യായാമം എന്നിവ ശരീരത്തിനും മനസ്സിനും ഗുണം നല്കും.
ഗൃഹനിർമ്മാണ പ്രവർത്തനങ്ങളിലും കുടിൽ വ്യവസായ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കും സാമ്പത്തിക നേട്ടം ഉണ്ടാകും .മക്കളുടെ സ്വഭാവ ദൂഷ്യം മാനസികക്ലേശം ഉണ്ടാക്കും. കാലങ്ങളായി നടക്കാത്ത വിവാഹത്തിന് തീരുമാനമാകാം. അസമയത്തുള്ള ഭക്ഷണ രീതി ഉദരപീഡകൾക്ക് കാരണമാകും. രാജ്യരക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് അംഗീകാരം ലഭിക്കും. ദാനധർമ്മാദികളിലും പുണ്യകർമ്മങ്ങളിലും താല്പര്യം ഉണ്ടാകും. വിഷ്ണുസഹസ്രനാമജപം അഷ്ടോത്തരജപം, ഭാഗവത പാരായണം എന്നിവ ദോഷ കാഠിന്യം കുറയ്ക്കും.
വൃശ്ചികക്കൂറ് (വിശാഖം അവസാന പാദവും അനിഴം ,തൃക്കേട്ട )
ദൂരദേശത്തുള്ളവർ കുടുംബജനങ്ങളുമായി സമാഗമവും വിനോദയാത്രകളും നടത്തുന്നതു മൂലം സന്തോഷവും മനസ്സമാധനവും ഉണ്ടാവും. വിവാഹാദി മംഗള കർമ്മങ്ങൾക്ക് അനുകൂലം. കാലങ്ങളായി രോഗപീഡ അനുഭവിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. ഭാര്യാഭർതൃ ബന്ധം ഊഷ്മളമാകും. അപ്രതീക്ഷിത ധനലാഭം മനസ്സന്തോഷം ഉണ്ടാക്കും.
നൃത്ത സംഗീത നാടകാദികലകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും സ്ഥാനമാനവും ലഭിക്കും. സഹോദരാദികൾ തമ്മിൽ അകൽച്ച ഉണ്ടാവാതിരിക്കാനും സമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കണം. വീട് വെക്കാനുള്ള കടമെടുപ്പ് അനുകൂലമാകും. മക്കളുടെ വിവാഹങ്ങൾക്കുവേണ്ടി പണം ചെലവഴിക്കും. ശ്വാസസംബന്ധവും ഹൃദയ സംബന്ധവുമായ അസുഖങ്ങൾക്ക് ചികിത്സതേടേണ്ടതായി വരും. പിതൃധനം ലഭിയ്ക്കാം ഭൂമിസംബന്ധമായ ഇടപാടുകൾ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങൾക്കും മറ്റുമായി അലച്ചിൽ നേരിടേണ്ടി വരും.രാജ്യരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥാനമാനങ്ങളും അംഗീകാരവും ലഭിക്കും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടം ആദ്യ പാദവും)
ആരോഗ്യം മെച്ചപ്പെടും അസമയത്തുള്ള യാത്ര, അശ്രദ്ധയോടെ വാഹനം ഓടിക്കൽ ,തർക്കങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണ്. ഗൃഹംവാങ്ങുന്നതിനോ കാറു വാങ്ങുന്നതിനോ കടം എടുക്കേണ്ടതായി വരും. പ്രേമനൈരാശ്യം അലട്ടാം. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അപകടത്തിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
സാമ്പത്തികമായ ക്രയവിക്രിയങ്ങളിൽ ശ്രദ്ധവേണം. പുണ്യതീർത്ഥയാത്രക്കായി ധനം ചെലവഴിക്കും യാത്രാവേളകളിൽ പ്രധാന രേഖകൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. പാദരോഗം,കർണ്ണരോഗം നേത്രരോഗം എന്നിവ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുക. അസാന്മാർഗ്ഗിക കൂട്ടുകെട്ട് ലഹരി ഉപയോഗം ,എന്നിവ കുടുംബകലഹത്തിനിടയാക്കും.
ഗൃഹനവീകരണത്തിനായി പണം ചെലവഴിക്കും. സന്താനങ്ങളുടെ കാര്യത്തിനായി ധനം ചെലവഴിക്കും. ജോലി ഭാരം ഉറക്കമില്ലായ്മ എന്നിവ മൂലം ശിരോരോഗം രക്ത സമ്മർദ്ദം എന്നിവ ഉണ്ടാകാം. വസ്തുവാങ്ങുന്നതിന് ധനം കണ്ടെത്തും. വീണ്ടുവിചാരമില്ലാത്ത സംസാരം മറ്റുള്ളവർക്ക് വെറുപ്പ് ഉണ്ടാക്കാം. വിട്ടുനില്ക്കുന്ന ഭാര്യാഭർത്തക്കന്മാർ ഒന്നിക്കാൻ ഇടവരും.
പൂർവ്വികസ്വത്ത് അനുകൂലമാകും. വ്യാപാര വ്യവസായ മേഖലകളിൽ മാസാദ്യം നഷ്ടം ഉണ്ടാവുമെങ്കിലും അവസാനം സാമ്പത്തിക നേട്ടം ഉണ്ടാവാം. നിശ്ചയിച്ച വിവാഹത്തിന് മാറ്റം ഉണ്ടാവും. അലർജി, ത്വക് രോഗങ്ങൾ എന്നിവക്ക് സാധ്യത. മാതാവിൻ്റെ അസുഖങ്ങൾക്കായി പണം ചെലവഴിക്കേണ്ടി വരും. വിദേശപഠനത്തിനായി ധനം ചെലവഴിക്കാം. ദാനധർമ്മാദികൾ പുണ്യകർമ്മങ്ങൾ ഈശ്വരപ്രാർത്ഥനകൾ എന്നിവ മനസന്തോ.ഷവും ആശ്വാസവും ദൈവാധീനവും ഉണ്ടാക്കും
മകരക്കൂറ് (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ രണ്ടു പാദവും)
മക്കളെ ക്കുറിച്ചോർത്ത് അഭിമാനം ഉണ്ടാവും. മക്കളുടെ വരുമാനം ആശ്വാസമേകും. ബന്ധുജനവിയോഗം ദുഃഖത്തിലാഴ്ത്തും പിതൃജനങ്ങൾക്ക് പണം ചെലവഴിക്കും. അനാവശ്യ ചെലവുകൾ മൂലം സാമ്പത്തികബുദ്ധിമുട്ട് ഉണ്ടാവും. പ്രേമബന്ധം ഊഷ്മളമാകും. ഗൃഹോപകരണങ്ങൾക്കായി ധനം ചെലവഴിക്കും. വസ്ത്രാഭരണാദികൾക്കായി ധനം വിനിയോഗിക്കും. ആരോഗ്യ പ്രവർത്തകർക്ക് ജോലിഭാരം വർദ്ധിക്കും. ഗവൺമെൻ്റ് ആനുകൂല്യം ആശ്വാസമേകും. സുഖചികിത്സക്കായി പണം ചെലവഴിക്കും. ദൂരദേശത്തുള്ളവർക്ക് ബന്ധു സമാഗമവും ഉല്ലാസയാത്രകളും ഉണ്ടാവാം. ഉദ്യോഗ സംബന്ധമായ കാര്യങ്ങൾക്ക് അലച്ചിൽ ഉണ്ടാവും. അശ്രദ്ധ മൂലമുള്ള സംസാരം കലഹം ഉണ്ടാക്കാം വസ്ത്രവ്യാപാരരാഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാവും. പുണ്യതീത്ഥയാത്രകൾക്കായി ധനം ചെലവഴിക്കും. മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കും. നാഡീസംബന്ധമായരോഗങ്ങൾക്ക് ചികിത്സ നേടും.
കുംഭക്കൂറ് (അവിട്ടം അവസാനത്തെ രണ്ടു പാദവും ചതയവും പൂരോരുട്ടാതി ആദ്യ മൂന്നു പാദവും)
ഗൃഹത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുന്ന അന്തരീക്ഷം ഉണ്ടാവും. വാഹനം വാങ്ങാനും മാറ്റത്തിനും തീരുമാനമെടുക്കും. ഗൃഹംമോടിപ്പിടിപ്പിക്കും വിവാഹാദിമംഗളകർമ്മത്തിൽ പങ്കെടുക്കും. ഉന്നതവിദ്യാഭ്യാസത്തിന് അനുകൂലം. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാനിട വരും.
സുഹൃദ് ജനങ്ങൾക്ക് സഹായം ചെയ്യേണ്ടതായി വരും. പ്രകൃതിജന്യങ്ങളായ പനി, നീർദോഷപീഡകൾ. വൈറൽ രോഗങ്ങൾ എന്നിവ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. അപ്രതീക്ഷിത ധനലാഭം ആശ്വാസമാകും. കാർഷിക മേഖല നഷ്ടത്തിലാവും. നൃത്ത സംഗീതാദി കലകളിലും കായിക രംഗങ്ങളിലും ആനുൂല്യങ്ങളും പ്രശസ്തിയുണ്ടാവാം. ഭാര്യ ഭർത്തൃ പ്രശ്നങ്ങൾക്കുപരിഹാരമാകും .സന്താനലബ്ധിക്കുവേണ്ടിയുള്ള പരിശ്രമം വിജയിക്കും. വിനോദയാത്രകൾക്കു വേണ്ടി ധനം ചെലവഴിക്കും. ഉദ്യോഗത്തിലുള്ള അശ്രദ്ധ ആരോപണങ്ങൾക്കിടയാക്കും. അമിത ലഹരി ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. സന്താനങ്ങളുമായി രമ്യതയിൽ പോകാൻ ശ്രദ്ധിക്കണം .ഗൃഹം വിട്ടു താമസിക്കാനിട വരും . IT രംഗത്ത് ജോലിഭാരം വർദ്ധിക്കും .ഹൃദ്രോഗം രക്ത സമ്മർദ്ദം എന്നിവക്ക് ചികിൽസ തേടേണ്ടി വരും ശാസ്താഭജനം, വിഷ്ണു ഭജനം എന്നിവ ദോഷകാഠിന്യത്തെ കുറയ്ക്കും
മീനക്കൂറ് (പുരോരുട്ടാതി അവസാന പാദം ഉത്രട്ടാതിയും രേവതിയും)
കാലങ്ങളായി അനുഭവിക്കുന്ന രോഗങ്ങൾക്ക് ആശ്വാസം ഉണ്ടാവും. മക്കളുടെ വിദ്യാഭ്യാസം പ്രത്യേകം ശ്രദ്ധിക്കണം. വാക് തർക്കങ്ങളിൽ ഏർപ്പെട്ട് ബുദ്ധിമുട്ടും സ്വസ്ഥതക്കുറവു ഉണ്ടാവും. ഗൃഹാന്തരീക്ഷത്തിൽ അസ്വസ്ഥതകൾ ഉണ്ടാവും. അസാൻമാർഗ്ഗിക കൂട്ടുകെട്ട് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുകയും ഗൃഹാന്തരീക്ഷം മോശമാവുകയും ചെയ്യും.
സാമ്പത്തികനേട്ടം ഉണ്ടാവും. പുണ്യകർമ്മങ്ങൾക്ക് പണം ചെലവഴിക്കും. വിദേശഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. വേണ്ടപ്പെട്ടവരുടെ സമാഗമം സന്തോഷം ഉണ്ടാക്കും. വസ്തുവ്യാപാരം, വ്യാപാരമേഖല എന്നിവ മെച്ചപ്പെടും. മക്കളുടെ വിവാഹത്തിന് തീരുമാനം എടുക്കാൻ ബുദ്ധിമുട്ടും. ഗുഹ്യരോഗങ്ങൾ ഉദരരോഗങ്ങൾ എന്നിവയ്ക്ക് ചികിത്സതേടേണ്ടി വരും.
സ്വരൂപിച്ച് വച്ച ധനം ആഭരണങ്ങൾ വാങ്ങാനായി ചെലവഴിക്കും. ത്വക് രോഗം, അലർജി എന്നിവ ഉണ്ടാവാം. പ്രകൃതിക്ഷോഭം മൂലംനാശനഷ്ടം ഉണ്ടാവും. ആനുകൂല്യങ്ങൾക്കുള്ള ശ്രമം വിഫലമാകും. സിനിമാവ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാവും. മധുരപലഹാര വില്പന ലാഭത്തിലാവും. പലവിധത്തിലുള്ള ധനാഗമം ആശ്വാസമാകും. ദാനധർമ്മാദികൾക്ക് പണം ചെലവഴിക്കും. കർണ്ണരോഗം അലട്ടാം. ശാസ്താഭജനവും വിഷ്ണുഭജനവും ദോഷാധിക്യത്തെ കുറയ്ക്കും.