മന്ത്രങ്ങള്‍
ശത്രുദോഷം മാറാന്‍ ആദിത്യഹൃദയ സ്തോത്രം | Aditya Hridaya Stotram | Aditya Hridayam

രാമ-രാവണ യുദ്ധ വേളയില്‍ തളര്‍ന്നിരിക്കുന്ന രാമന് രാവണനെ വധിക്കുവാനായി അഗസ്ത്യമുനി ഉപദേശിച്ചതാണ് ആദിത്യഹൃദയം. സൂര്യഭഗവാനേ കുറിച്ചുള്ളതില്‍ ഏറ്റവും പ്രസിദ്ധമായതും എല്ലാ പാപങ്ങളും മാറ്റാന്‍ ഉത്തമവുമാണ് ആദിത്യഹൃദയ സ്തോത്രം. ഭയം, പാപദോഷം, മറ്റ് ആപത്തുകള്‍ എല്ലാം തന്നെ ഇല്ലാതാക്കാന്‍ ശക്തിയുള്ളതാണ് ഈ സ്തോത്രം എന്ന് പറയപ്പെടുന്നു.
12 മണിക്കു ശേഷം സൂര്യൻ അസ്തമയത്തിലേക്കാണ് അതിനാൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ആദിത്യഹൃദയം ജപിക്കരുത്. സൂര്യന്റെ ഉദയഭാഗമെടുത്തു വേണം ജപിക്കാൻ, 12, 21, 54, 108, 1008 എന്നിങ്ങനെ അവരവർക്കിണങ്ങുന്ന സംഖ്യ ജപിക്കാം.

നിത്യേനയുള്ള ആദിത്യഹൃദയ സ്തോത്ര ജപത്തിലൂടെ ആത്മബലം, ആത്മചൈതന്യം, ശത്രുനാശം, സ്ഥൈര്യം, ധൈര്യം, ഇച്ഛാശക്തി, കർമശക്തി, അതിജീവനശക്തി, ആപത് മോചന സാധ്യത ഇതെല്ലാം അനുഭവമാകും. ഇത് ജപിക്കാൻ സാക്ഷാൽ സൂര്യനെത്തന്നെ ഗുരുവായി സങ്കൽപിച്ച്, ശുദ്ധമനസ്സോടെ, ഒരു പ്രഭാതത്തിൽ, കഴിയുമെങ്കിൽ ഞായർ, അല്ലെങ്കിൽ 1, 19, 28 തീയതികളിൽ തുടങ്ങാവുന്നതാണ്.

ആദിത്യഹൃദയം

സന്താപനാശകരായ നമോനമഃ

അന്ധകാരാന്തകരായ നമോനമഃ

ചിന്താമണേ ചിദാനന്ദായതേ നമഃ

നീഹാരനാശകരായ നമോനമഃ

മോഹവിനാശകരായ നമോനമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാം കാന്തിരൂപായ തേ നമഃ

സ്ഥാവരജംഗമാചാര്യായ തേ നമഃ

ദേവായ വിശൈ്വകസാക്ഷിണേ തേ നമഃ

സത്ത്വപ്രധാനായ തത്ത്വായ തേ നമഃ

സത്യസ്വരൂപായ നിത്യം നമോനമഃ

aditya hridaya stotra
Aditya Hridaya Stotram
Aditya Hridayam
Lord Sun
ആദിത്യഹൃദയം
ശത്രുദോഷം
Related Posts