മുടക്കുഴ തൃക്കയില്‍ അഖില ഭാരത ശ്രീമദ് ഭാഗവത ദശാവതാര മഹാസത്രം; വിളംബര സദസ്സ് നടന്നു
പെരുമ്പാവൂര്‍ മുടക്കുഴ തൃക്കയില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഖില ഭാരത ശ്രീമദ് ഭാഗവത ദശാവതാര മഹാസത്രത്തിന്റെ മുന്നോടിയായി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ സത്ര വിളംബര സദസ്സ് നടന്നു. സത്രം ചെയര്‍മാന്‍ എന്‍.പി. ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് ശ്രീജിത്ത് വി. ശര്‍മ സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ ക്ഷേത്രകമ്മിറ്റി പുറത്തിറക്കിയിട്ടുള്ള സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനം സുപ്രസിദ്ധ സിനിമാതാരം സ്വാസിക നിര്‍വ്വഹിച്ചു. ഭാഗവത ഗായകരത്‌നം ബ്രഹ്‌മശ്രീ കിഴക്കേടം ഹരിനാരായണന്‍ നമ്പൂതിരി കൂപ്പണ്‍ ഏറ്റുവാങ്ങി. സംഭാവന രസീത് വിതരണം പ്രമുഖ വ്യവസായി ടി. എന്‍. അശോക് കുമാറിന് നല്‍കിക്കൊണ്ട് സത്രം ചെയര്‍മാന്‍ എന്‍. പി. ബാബു നിര്‍വഹിച്ചു.
തുളസി തൈ വിതരണം ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്‌മശ്രീ എ ആര്‍ രാമന്‍ നമ്പൂതിരിപ്പാടില്‍ നിന്നും സായിശങ്കര ശക്തികേന്ദ്രം ഡയറക്ടര്‍ പി എന്‍ ശ്രീനിവാസന്‍ സ്വീകരിച്ചു. ക്ഷേത്രത്തിന്റെ യുട്യൂബ് ചാനല്‍ പ്രകാശനം പ്രശസ്ത പിന്നണി ഗായിക കുമാരി പൂര്‍ണശ്രീ ഹരിദാസ് നിര്‍വ്വഹിച്ചു.
തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രഫ. പി ജി. ഹരിദാസ് ക്ഷേത്രം വെബ്സൈറ്റ് പ്രകാശനം ചെയ്തു . ലോഗോ പ്രകാശനം പ്രമുഖ വ്യവസായി ടി എന്‍ അശോക് കുമാര്‍ നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ശ്രീ അനില്‍ പോറ്റി പച്ചക്കറി തൈ വിത്ത് വിതരണം നടത്തി.
സത്രം വൈസ് ചെയര്‍മാന്‍ ശ്രീ ബിജു മുതിരയില്‍ നന്ദി പറഞ്ഞു.