
മീനഭരണി; ഏപ്രില്‍ 1ന് വെട്ടിക്കാവില്‍ ഭഗവതിയെ തൊഴുതാല്‍
തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മീനമാസത്തിലെ ഭരണി ഏപ്രില്‍ 1 ചൊവ്വാഴ്ചയാണ്. ദേവീ പ്രാധാന്യമുള്ള ചൊവ്വാഴ്ചയും ഭരണിയും കൂടിവരുന്നതിനാല്‍ ഈ മീനഭരണി അതിവിശേഷമാണ്.
രാവിലെ വിശേഷാല്‍ പൂജകളും ദേവീമാഹാത്മ്യപാരായണവും നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2 വരെ ദേവീ പ്രസാദ ഭരണി ഊട്ട്. വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന എന്നിവ നടക്കും. ഈ ദിവസം ഭഗവതിയെ ദര്‍ശിക്കുന്നതും മഹിഷാസുരമര്‍ദ്ദിനി സ്‌തോത്രം ജപിക്കുന്നതും അത്യുത്തമമാണ്.
അത്യധികം പ്രധാന്യമുളള ഈ ദിനത്തിലെ കാളിഭജനം വഴി ജീവിതത്തിലെ ദുരിതങ്ങള്‍ വിട്ടകലുമെന്നാണ് വിശ്വാസം. ക്ഷിപ്രപ്രസാദിനിയും ക്ഷിപ്രകോപിയുമായ ആദിപരാശക്തിയുടെ വ്യത്യസ്തമായ ധാരാളം ഭാവങ്ങളാണുള്ളത്. ഇതില്‍ പ്രശസ്തവും ശക്തിവിശേഷം വര്‍ദ്ധിച്ചതുമായ ഭദ്രകാളീ ഭാവത്തിലാണ് ദേവിയെ ഭരണിനാളില്‍ ആരാധിക്കേണ്ടത്. വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭരണി നാളില്‍ ഭഗവതിയെ തൊഴുന്നതും ഭരണിയൂട്ടില്‍ പങ്കെടുക്കുന്നതും അതിവിശേഷമാണ്. ഭരണിനാളില്‍ ഭഗവതിക്കുമുന്നില്‍ പ്രാര്‍ഥിക്കാന്‍ സാധിക്കുകയെന്നതുതന്നെ ഏറെ പുണ്യമായ കാര്യം കൂടിയാണ്.
അസാധ്യകാര്യങ്ങളുടെ ദേവതയായ വെട്ടിക്കാവിലമ്മയെ ഭരണി ദിവസം കണ്ടുതൊഴുന്നത് അതിവിശേഷമാണ്. ഇവിടെ എത്തുന്ന ഓരോ ഭക്തനും തങ്ങളുടെ ജീവിതത്തില്‍ ദേവികാട്ടിയ അത്ഭുതങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും വെട്ടിക്കാവിലമ്മയെ ആശ്രയിച്ചാല്‍ ഭഗവതി കൈവിടില്ലെന്നുള്ളത് ഇവിടയെത്തുന്ന ഭക്തരുടെ അനുഭവ സാക്ഷ്യം കൂടിയാണ്. രോഗദുരിതങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, സന്താനക്ലേശം അനുഭവിക്കുന്നവര്‍, തൊഴില്‍തടസങ്ങള്‍ നേരിടുന്നവര്‍, സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവര്‍ അങ്ങനെ ജീവിതത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരുടെയെല്ലാം ആശ്രയ കേന്ദ്രമാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രം.
ദേവീ പ്രസാദ ഊട്ട് വഴിപാടായി ഇവിടെ ഭക്തര്‍ക്ക് നടത്താവുന്നതാണ്. ഭക്തജനങ്ങളുടെ കുടുംബത്തിലെ വിശേഷദിവസങ്ങളിലും മറ്റു മംഗളകാര്യങ്ങള്‍ നടക്കുന്ന അവസരങ്ങളിലും ദേവീ പ്രസാദ ഊട്ട് വഴിപാടായി നടത്തുന്നത് ഏറെ ഉത്തമവും ശ്രേയസ്‌കരവുമാണ്. ദേവീ പ്രസാദ ഊട്ട് വഴിപാടുകള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ ക്ഷേത്രവുമായി മുന്‍കൂട്ടി ബന്ധപ്പെടേണ്ടതാണ്. ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍ – 8547178755, 9249796100.
അപൂര്‍വമായ ആചാരങ്ങളോ, പൂജാവിധികളോ അല്ല വെട്ടിക്കാവ് ക്ഷേത്രസന്നിധിയിലെ പ്രത്യേകത. വേദമന്ത്രങ്ങളാണ് ശക്തി. ഇവിടേക്കു കടന്നുവരുമ്പോള്‍തന്നെ ഋഗ്വേദ മന്ത്രങ്ങളുടെയും മുറജപത്തിന്റെയും നാദം ശരീരത്തിനും മനസിനും ആത്മചൈതന്യം നിറയ്ക്കുന്നു.
ആചാരവിധിപ്രകാരമുള്ള പൂജകളും പൂര്‍വ ആചാരമനുസരിച്ചുള്ള ചടങ്ങുകളും മാത്രമാണ് ഇവിടുത്തെ പ്രത്യേകത. ഇതുതന്നെയാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തെ കേരളത്തിലെ മറ്റു ദേവീക്ഷേത്രങ്ങളില്‍ നിന്ന് വിത്യസ്തമാക്കുന്നതും.
നിത്യപൂജയ്ക്കു പുറമെയുള്ള വിശേഷാല്‍ പൂജകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. തടസങ്ങള്‍ മാറികിട്ടാനും അഭീഷ്ട സിദ്ധിയ്ക്കുമായി ഭക്തരുടെ തിരക്ക് ഇവിടെ എപ്പോഴുമുണ്ട്. മറ്റു ഭദ്രകാളിക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ എല്ലാ കര്‍മങ്ങളും വേദമന്ത്രങ്ങളിലും മുറജപങ്ങളിലും അധിഷ്ഠിതമായതുകൊണ്ട് തന്ത്രിതന്നെയാണ് എല്ലാത്തിനും കാര്‍മികത്വം വഹിക്കുക.
ക്ഷേത്രം ഊരാളന്‍മാരായ അമ്പാട്ടുമനയ്ക്കാരുടെ ശക്തമായ ദേവീ വിശ്വാസവും ക്ഷേത്രാചാരങ്ങളെ ഭക്തിയുടെ പഴമയില്‍തന്നെ നിലനിര്‍ത്താനും സഹായിക്കുന്നു. തൃപ്പൂണിത്തുറയിലെ പ്രശസ്തമായ പുലിയന്നൂര്‍ കുടുംബത്തിലേക്കാണ് താന്ത്രികാവകാശം.
ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍: 9249796100, 85471 78755
ക്ഷേത്രവാര്‍ത്തകള്‍ ജ്യോതിഷവാര്‍ത്തയില്‍ പ്രസിദ്ധീകരിക്കാന്‍ ഫോണ്‍നമ്പര്‍ സഹിതം വാര്‍ത്തയും ചിത്രങ്ങളും [email protected] എന്ന വിലാസത്തില്‍ അയയ്ക്കൂ.