സ്പെഷ്യല്‍
ഭീഷ്മപഞ്ചകം എന്തെന്ന് അറിയാം

ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ അഞ്ച് ദിവസം ഉപവസിച്ച് ജീവന്‍ ത്യജിക്കാന്‍ തയ്യാറെടുത്തതിന്റെ ഓര്‍മ്മയ്ക്കായാണ് ഭീഷ്മപഞ്ചകം ഉപവസിക്കുന്നത്. കാര്‍ത്തികമാസത്തിലെ അവസാന അഞ്ച് ദിവസങ്ങളിലാണ് ഭീഷ്മ പഞ്ചക ഉപവാസം നടക്കുന്നത്. ഭീഷ്മപഞ്ചകം അഥവാ വിഷ്ണുപഞ്ചകം എന്നും ഈ ഉപവാസം അറിയപ്പെടുന്നു. ഈ വര്‍ഷത്തെ ഭീഷ്മപഞ്ചകം നവംബര്‍ 24 ന് ആരംഭിച്ച് 27 (ഇന്ന്) ന് അവസാനിക്കും. ഈ അഞ്ച് ദിവസം ഉപവസിക്കുന്നവര്‍ക്ക് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം. ഏകാദശി ദിവസം ആരംഭിക്കുന്ന ഉപവാസം ഭീഷ്മ പിതാമഹനെ അനുസ്മരിച്ചുകൊണ്ട് പൂര്‍ണിമ ദിവസം അവസാനിക്കും.

ഉപവാസം എടുക്കുന്ന ഭക്തര്‍ ശ്രീകൃഷ്ണ മന്ത്രങ്ങള്‍ ഉരുവിട്ടു കൊണ്ട് ഈശ്വരാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഉപവാസം അനുഷ്ഠിക്കുന്നവര്‍ക്ക് ഫലവര്‍ഗങ്ങള്‍ ഭക്ഷിക്കാവുന്നതാണ്. പൂര്‍ണിമ ദിനത്തില്‍ ഗംഗാസ്‌നാനം ചെയ്ത് ഭീഷ്മപിതാമഹന് തര്‍പ്പണം നടത്തി ഉപവാസം അവസാനിപ്പിക്കും.

bhishma panchaka
bhishma pitamaha
kartika month significace
significance of vishnu panchaka
Related Posts