ചെങ്ങന്നൂരമ്മ തൃപ്പുത്തായി; 30 ന് നടക്കുന്ന ആറാട്ടില്‍ പങ്കെടുത്ത് പ്രാര്‍ഥിച്ചാല്‍
ചെങ്ങന്നൂരമ്മ തൃപ്പൂത്തായി. മലയാള വര്‍ഷത്തിലെ ആദ്യത്തെ തൃപ്പൂത്താണിത്. ദേവിയുടെ രജസ്വല ആഘോഷിക്കുന്ന ക്ഷേത്രമെന്ന നിലയിലാണ് ഇവിടെ പ്രശസ്തം. ശിവഭഗവാനെയും പാര്‍വതിദേവിയേയും അര്‍ധനാരീശ്വര സങ്കല്‍പത്തില്‍ കുടിയിരുത്തിയിട്ടുള്ള ക്ഷേത്രമാണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം. ഇവിടെ കുടികൊള്ളുന്ന പാര്‍വതീദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധമാണ്.
ആറാട്ട് സെപ്റ്റംബര്‍ 30ന് രാവിലെ ആറാട്ട് കടവില്‍ നടക്കും. അതിനു ശേഷം പിടിയാന പുറത്ത് എഴുന്നെള്ളിക്കും. ആ സമയം മഹാദേവനും ദേവിയെ കാണാനായി എഴുന്നെള്ളും. ഭക്തര്‍ പറയും നെയ്യ് വിളക്കും കാണിക്കയും പൂങ്കുലയുമായി ഭഗവതിയെ എതിരേല്‍ക്കാന്‍ നില്‍ക്കുന്നു.
ദേവിയുടെ തൃപ്പൂത്താറാട്ടില്‍ പങ്കെടുത്തു പ്രാര്‍ഥിച്ചാല്‍ നടക്കാത്തതായി ഒന്നുംതന്നെയില്ലെന്നാണ് വിശ്വാസം. സന്താഭാഗ്യത്തിനും ഇഷ്ടപ്പെട്ട വിവാഹം നടക്കാനും ധനലബ്ധിക്കുമെല്ലാം ദേവിയോടു പ്രാര്‍ഥിക്കാനായി ആയിരക്കണക്കിന് ഭക്തരാണ് ഒഴികിയെത്തുന്നത്.