ക്ഷേത്ര വാർത്തകൾ
ചോറ്റാനിക്കര സഹസ്രദ്രവ്യകലശം: ഏഴാം ദിവസത്തെ ചടങ്ങുകള്‍; മഹാദേവന് കലശാഭിഷേകം

ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ സഹസ്രദ്രവ്യകലശത്തോടനുബന്ധിച്ച് ആറാം ദിവസമായ ജൂലൈ 10ന് രാവിലെ മേല്‍ക്കാവില്‍ പുലിയന്നൂര്‍ ശ്രീജിത്ത് നമ്പൂതിരിപ്പാട് എതിരേറ്റുപൂജയും പുലിയന്നൂര്‍ കുട്ടന്‍ (നാരായണന്‍) നമ്പൂതിരിപ്പാട് പന്തീരടി പൂജയും
മുളപൂജ പുലിയന്നൂര്‍ പ്രശാന്ത്നമ്പൂതിരിപ്പാടും നടത്തുകയുണ്ടായി. ദ്വാരപ്രായശ്ചിത്ത ഹോമങ്ങള്‍ :
വടക്ക് : ആചാര്യന്‍: പുലിയന്നൂര്‍ ആര്യന്‍ നമ്പൂതിരിപ്പാട്
സഹ ആചാര്യന്മാര്‍ : പുലിയന്നൂര്‍ ശ്രീജിത്ത് നമ്പൂതിരിപ്പാട്, പെരുമ്പടപ്പ് ഉണ്ണി നമ്പൂതിരി
തെക്ക് : ആചാര്യന്‍ വടക്കുമ്പാട്ട് ഗോവിന്ദന്‍ നമ്പൂതിരി
സഹ ആചാര്യന്മാര്‍ : അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എരണ്ടപ്പുറത്തുകാട് ദേവന്‍ നമ്പൂതിരി
കിഴക്ക് : ആചാര്യന്‍: പുലിയന്നൂര്‍ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട്
സഹ ആചാര്യന്മാര്‍ : പുലിയന്നൂര്‍ കുഞ്ഞനുജന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കുട്ടന്‍ (നാരായണന്‍) നമ്പൂതിരിപ്പാട
പടിഞ്ഞാറ് : ആചാര്യന്‍: പുലിയന്നൂര്‍ പ്രസാദ് നമ്പൂതിരിപ്പാട്
സഹആചാര്യന്മാര്‍- പുലിയന്നൂര്‍ പ്രശാന്ത് നമ്പൂതിരിപ്പാട് കാരയ്ക്കാട് ബ്രഹ്‌മദത്തന്‍ നമ്പൂതിരി
ഹോമകലശാഭിഷേകം : പുലിയന്നൂര്‍ ജയന്തന്‍ നമ്പൂതിരിപ്പാട്.
പരികര്‍മ്മം : പനയൂര്‍ ദിനേശന്‍ നമ്പൂതിരിയും നടത്തുകയുണ്ടായി.

കീഴെ ശാസ്താവിന് 25 കലശപൂജ, അഭിഷേകം എന്നിവ പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടും പരികര്‍മ്മം: രാജേഷ് എമ്പ്രാന്തിരിയും ശാസ്താവിന്റെ കലശപൂജ പുലിയന്നൂര്‍ ജയന്തന്‍ നമ്പൂതിരിപ്പാടും നിര്‍വഹിച്ചു.

ഏഴാം ദിവസമായ ജൂലൈ 11ന് രവിലെ ഗണപതി ഹോമം, മുളപൂജ, ഉഷ:പൂജ, വിഹരിച്ച് പ്രായശ്ചിത്ത ഹോമം, ഹോമകലശാഭിഷേകങ്ങള്‍, മഹാദേവന് ബിംബശുദ്ധി, കലശപൂജ, ബിംബശുദ്ധി അഭിഷേകം, 25 കലശപൂജ, കലശാഭിഷേകം, പ്രസാദ ഊട്ടും, വൈകിട്ട് മുളപൂജ, ഭഗവതിസേവ, അത്താഴപൂജ എന്നിവയും കലാപരിപാടികളുടെ ഭാഗമായി നൃത്തനൃത്ത്യങ്ങള്‍, ഭക്തിപ്രഭാഷണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

 

 

Related Posts