ക്ഷേത്ര വാർത്തകൾ
ദാമോദരമാസം; ഇടവെട്ടിയില്‍ നെയ്‌വിളക്ക് സമര്‍പ്പണം അതിവിശേഷം

കാര്‍ത്തിക മാസം ദാമോദരമാസമായാണ് ആചരിക്കുന്നത്. യശോദാ മാതാവ് ശ്രീകൃഷ്ണ ഭഗവാനെ ഉരലില്‍ കെട്ടിയതും അതുവഴി യമളാര്‍ ജുന ഗന്ധര്‍വന്മാര്‍ക്ക് മോക്ഷം നല്‍കിയതും കൂടാതെ ഭഗവാന്റെ മറ്റ് ലീലകളായ കാളിയമര്‍ദ്ദനം പൂതനാമോക്ഷം, ഗോവര്‍ദ്ധ നോദ്ധാരണം എന്നിവയും നടന്നതും കാര്‍ത്തിക മാസത്തിലാണ്.

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും കര്‍ക്കിടക മാസത്തില്‍ നടക്കുന്ന ഔഷധസേവയ്ക്ക് എത്തുന്ന പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ഹരേ കൃഷ്ണ മഹാ മന്ത്രം ജപിച്ചുകൊണ്ട് ഔഷധം നല്‍കുന്നത് ഇസ്‌കോണിന്റെ കൊച്ചി ശാഖയിലെ ഭക്തരാണ്. ഈ വര്‍ഷത്തെ ദാമോദരമാസാചരണം ഒക്ള്‍ടോബര്‍ 17 മുതല്‍ നവംബര്‍ 15 വരെയാണ്. ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഒക്ടോബര്‍ 27 ഞായറാഴ്ച ഇസ് കോണ്‍ കൊച്ചി ശാഖയുടെയും ക്ഷേത്ര ഭരണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ദാമോദരമാസം ആചരിക്കുകയാണ്.

കര്‍ത്തിക മാസത്തില്‍ ഭഗവാന് ഒരു നെയ് വിളക്ക് സമര്‍പ്പിക്കുന്നത് ഐശ്വര്യ ദായകമാണ്. കര്‍മ്മദോഷങ്ങള്‍ അകലുന്നതിന് അന്നേദിവസം ഭഗവാന് നെയ് വിളക്ക് സമര്‍പ്പിക്കാം. ദീനനാഥ് വിഛല്‍ ദാസ് പ്രഭു, പ്രസിദ്ധ നന്ദദാസ് പ്രഭു എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാവിലെ 10 30 ന് തുളസി പൂജയോട് കൂടി ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഭജന്‍ ദാമോദര ആരതി ഗോവര്‍ദ്ധന പൂജ, 1.30 ന് പ്രസാദ ഊട്ട്. ദാമോദരമാസത്തില്‍ ക്ഷേത്രത്തില്‍ നെയ് വിളക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്- 9495960102.

Related Posts