
ഭഗവാന് ശ്രീകൃഷ്ണന്റെ ഭക്തര്‍ ഈവിധമുള്ളവരത്രേ
മനുഷ്യന് സ്‌നേഹത്തിന്റെയും ഭക്തിയുടെയും പാത കാട്ടിക്കൊടുക്കുവാന്‍ ഭഗവാന്‍ ശ്രീ കൃഷ്ണന്‍ അവതരിച്ചു. ഭഗവാന്‍ ഭക്തിയുടെ പരമോന്നത തലങ്ങളിലേക്ക് മനുഷ്യനെ കൊണ്ട് പോയി. മനുഷ്യന്‍ എപ്പോഴാണോ തന്റെ ഉപദേശത്തിനും അനുഗ്രഹത്തിനും അര്‍ഹനാകുന്നത് എന്ന് പരീക്ഷിക്കുന്നവനാണ് ഭഗവാന്‍. മഹാഭാരത യുദ്ധസമയത്ത് അര്‍ജ്ജുനന്‍ ഗീതോപദേശത്തിന് അര്‍ഹനാണോ എന്നറിയാന്‍ ഭഗവാന്‍ പരീക്ഷിച്ച കഥ നമുക്കെല്ലാം അറിയാം. ഭഗവാന്‍ ഭക്തനില്‍ സംപ്രീതനായാലോ, ലോകത്തില്‍ ഉള്ള എല്ലാ നന്മയും സന്തോഷവും ഭക്തന് അനുഭവയോഗമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.
കൃഷ്ണനാകുന്ന ശക്തി നമ്മുടെ എല്ലാം ഉള്ളില്‍ ഉണ്ട്. ഭഗവാനെ ഭജിക്കുന്നവര്‍ പലതരത്തിലുള്ളവരാണ്. എന്നാല്‍ കൃത്യമായ സാധനയോടെ ചെയ്യുന്നവരെ ഭഗവാന്‍ കൈവിടാറുമില്ല. എങ്ങനുള്ളവരാണ് ഭഗവാന് പ്രിയപ്പെട്ടവര്‍ എന്നറിയാന്‍ സ്വാമി ഉദ്ദിത് ചൈതന്യ പറയുന്നത് കേള്‍ക്കാം.
തുടര്‍ന്ന് അറിയാന്‍ വീഡിയൊ കാണൂ.