
ഓരോ രാശിക്കാരും ഭജിക്കേണ്ട ഭഗവാന്റെ രൂപം ഇതാണ്!
ഭഗവാൻ കൃഷ്ണനെ തൊഴുത് പ്രാർത്ഥിച്ചാൽ നമ്മുടെ ദുഃഖ ദുരിതങ്ങൾക്കെല്ലാം പെട്ടെന്ന് തന്നെ ആശ്വാസം കിട്ടും എന്നാണ് വിശ്വാസം. പന്ത്രണ്ടു രാശിക്കാർക്കും അവരവരുടെ രാശി പ്രകാരം ഇനി പറയുന്ന കൃഷ്ണരൂപങ്ങളെ തൊഴുത് പ്രാർത്ഥിച്ചാൽ ഫലം സുനിശ്ചിതമെന്ന് വിശ്വാസം. അതുപ്രകാരം ഓരോ രാശിക്കാരും ഈ പറയുന്ന ശ്രീകൃഷ്ണ രൂപം മനസ്സിൽ വിചാരിച്ചു പ്രാർത്ഥിച്ചോളൂ.
മേടം രാശി – ശംഖു ചക്രധാരിയായ കൃഷ്ണൻ.
ഇടവം രാശി – പശുവിനോടൊപ്പമുളള ഓടക്കുഴൽ ഊതുന്ന കൃഷ്ണൻ.
മിഥുനം രാശി – രാധ അല്ലെങ്കിൽ ബലരാമനോടൊപ്പമുളള കൃഷ്ണൻ.
കർക്കിടകം രാശി – യശോദയോടൊപ്പമുളള കൃഷ്ണൻ.
ചിങ്ങം രാശി – ഗോവർദ്ധനഗിരി ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കൃഷ്ണൻ.
കന്നി രാശി – സത്യഭാമ, രുഗ്മിണി എന്നിവർക്കൊപ്പമുളള കൃഷ്ണൻ,
തുലാം രാശി – തുലാഭാരം ചെയ്യുന്ന രീതിയിലുളള കൃഷ്ണൻ
വൃശ്ചികം രാശി – കാളിയനർത്തന കൃഷ്ണൻ.
ധനു രാശി – സാരഥിയായ കൃഷ്ണൻ.
മകരം രാശി – ഗുരുവായൂരപ്പൻ, ഉണ്ണികൃഷ്ണൻ.
കുംഭം രാശി – വെണ്ണക്കലവുമായിട്ടുളള കൃഷ്ണൻ.
മീനം രാശി – ഗീതോപദേശം നൽകുന്ന കൃഷ്ണൻ.