
തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാദിനം മാര്‍ച്ച് 9ന്
തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാദിനം മാര്‍ച്ച് 9 ഞായറാഴ്ചയാണ്. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന സൗഖ്യാഭീഷ്ടസിദ്ധി പൂജയും പുനപ്രതിഷ്ഠാദിനവും ഒരേ ദിവസമാണ്.
നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക്, മാസത്തില്‍ ഒരു ദിവസം, സൗഖ്യാഭീഷ്ടസിദ്ധിപൂജാ ദിനത്തിലാണ് നാണയപ്പറ സമര്‍പ്പണം. ഏത് ആഗ്രഹത്തോട് കൂടിയാണോ നാണയപ്പറ സമര്‍പ്പിക്കുന്നത്, ആ ആഗ്രഹങ്ങള്‍ ഭഗവാന്‍ സാധിപ്പിച്ചു നല്‍കാറുണ്ട്. ഭഗവാന്റെ പുനപ്രതിഷ്ഠാദിനവും സൗഖ്യാഭീഷ്ഠ സിദ്ധി പൂജയും ഒരേ ദിവസം വന്നു ചേര്‍ന്നതുകൊണ്ട് തന്നെ, അന്നേദിവസം നാണയപ്പറ സമര്‍പ്പണം ഉദ്ദിഷ്ട കാര്യം എത്രയും പെട്ടെന്ന് സാധ്യമാക്കുമെന്നാണ് വിശ്വാസം. ഞായറാഴ്ച സൗഖ്യാഭീഷ്ട സിദ്ധി പൂജയ്ക്ക് ശേഷം ഏകദേശം 11 30 ഓടുകൂടി ആണ് നാണയപ്പറ സമര്‍പ്പണം ആരംഭിക്കുന്നത്. ഓണ്‍ലൈനായി വഴിപാട് ബുക്ക് ചെയ്തിട്ടുള്ള ഭക്തജനങ്ങള്‍, ഏത് ആഗ്രഹത്തോടെ കൂടിയാണ് ഭഗവാന്‍ നാണയപ്പറ സമര്‍പ്പിക്കുന്നത്, ആ ആഗ്രഹം സാധിപ്പിച്ചു തരണമെന്ന പ്രാര്‍ത്ഥന ആവണം ആ സമയത്ത് അവരവരുടെ ഇടങ്ങളില്‍ ഇരുന്നുകൊണ്ട് ചെയ്യേണ്ടത്. തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ വേദപണ്ഡിതന്മാരുടെ ഭാഗ്യസൂക്ത ജപമുഖരിതമായ അന്തരീക്ഷത്തിലാണ് നാണയപ്പറ സമര്‍പ്പണം നടക്കുന്നത്. നാണയപ്പറ നിറച്ചതിനുശേഷം, പട്ടില്‍ പൊതിഞ്ഞ നാണയമാണ് തപാലില്‍ അയച്ചു നല്‍കുന്നത്. ഇത് പേഴ്സിലോ പൂജാമുറിയിലോ സൂക്ഷിക്കാം. സാധിക്കുമെങ്കില്‍ എല്ലാ ദിവസവും ഭഗവാനോട് പ്രാര്‍ത്ഥിക്കാം, ആഗ്രഹിച്ച കാര്യങ്ങള്‍ സാധിപ്പിച്ച് തരണമെന്ന്. കാര്യം സാധിച്ചു കഴിയുമ്പോള്‍, ഉടനെ വേണമെന്നല്ല, നാണയം ഭഗവാനെ തിരികെ സമര്‍പ്പിച്ച് ഭഗവാനോട് നന്ദി പറഞ്ഞ് , എന്തെങ്കിലും ഒരു വഴിപാട് കൂടി നടത്തുന്നമെന്നതാണ് ഈ വഴിപാടിന്റെ രീതി.
പുനപ്രതിഷ്ഠാദിനത്തിലെ അന്നദാനവും വളരെ വിശേഷമാണ്. ഒരാള്‍ക്ക് 100 രൂപ എന്ന് നിരക്കില്‍ അന്നദാനം സമര്‍പ്പിക്കാം. പേരും നക്ഷത്രവും കൂടി നല്‍കണം. ഈ ദിനത്തില്‍ നടത്താവുന്ന മറ്റ് വഴിപാടുകള്‍-
അഷ്ടാഭിഷേകം (ഭഗവാന് പാല്‍, കരിക്ക്, തേന്‍, എണ്ണ, പനിനീര് തുടങ്ങിയ 8 ഇനങ്ങളാണ് രാവിലെ അഭിഷേകം ചെയ്യുക.) ഒരുകുടം എള്ളെണ്ണ സമര്‍പ്പണം, പാല്‍പ്പായസം, ദിവസപൂജ,
നാണയപ്പറ, ഭഗവാന് ചന്ദനം ചാര്‍ത്തി ദീപാരാധന. വഴിപാടുകള്‍ ബുക്ക് ചെയ്യാന്‍- 9526502888.