ക്ഷേത്ര വാർത്തകൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

ഇടവെട്ടി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തത്തനപ്പിള്ളി കൃഷ്ണയ്യരുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തിരി തെളിഞ്ഞു. ക്ഷേത്ര ദേവസ്വം ട്രസ്റ്റിന്റെ രക്ഷാധികാരി എൻ പി ശ്യാംകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ മുൻസിപ്പൽ ചെയർമാൻ കെ ദീപക് യജ്ഞം ഉദ്ഘാടനം ചെയ്തു. ശബരിമല അയ്യപ്പ സേവാസമാജത്തിൻറെ ഫൗണ്ടർ ട്രസ്റ്റ് വി കെ വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി.

ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ഔഷധസേവയുടെ കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി എസ് പത്മഭൂഷന് നൽകിക്കൊണ്ട് കാരിക്കോട് ഭഗവതി ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത് നിർവഹിച്ചു. ഔഷധസേവയുടെ കലണ്ടർ പ്രകാശനം രാജൻ അക്ഷയക്ക് നൽകിക്കൊണ്ട് മുൻസിപ്പൽ ചെയർമാൻ നിർവഹിച്ചു. ക്ഷേത്രത്തിൽ നടപ്പാക്കുന്ന തുളസീവനം പദ്ധതിയുടെ ഉദ്ഘാടനം ഔഷധസേവയുടെ ചെയർമാൻ പ്രസിദ്ധ നന്ദദാസ് പ്രഭു നിർവഹിച്ചു. ചടങ്ങിൽ ഔഷധസേവയുടെ കൺവീനർമാരെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയും അനുമോദിച്ചു.

മാധവൻ നമ്പൂതിരി പടിഞ്ഞാറേ മഠം, ബാബുസ്വാമി തൊടുപുഴ, ഗോപാലൻ നായർ കൊച്ചുമoത്തിൽ കിടങ്ങൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അഞ്ചമ്പമ്പല ദർശനത്തിന്റെ ചെയർമാൻ വി കെ ബിജു, ഇളംദേശം കുളങ്ങരക്കാവ് ഭഗവതി ക്ഷേത്രം സെക്രട്ടറി എം ഐ ദിലീപ് കുമാർ മാടക്കാട്ട്, കുന്നം ഗണപതിയാനിക്കൽ ഗണപതി ക്ഷേത്രം പ്രസിഡൻറ് വിനോദ് എ എം അന്ധ്യാലുങ്കൽ, പൂച്ചപ്ര മoപ്പിള്ളി ശ്രീദേവി ക്ഷേത്രം രക്ഷാധികാരി റ്റി ആർ മണിക്കുട്ടൻ, സപ്താഹ യജ്ഞത്തിന്റെ ചെയർമാൻ ദേവരാജൻ രാംനിവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ഷേത്രം സെക്രട്ടറി സിജു ബി പിള്ള കൃതജ്ഞത രേഖപ്പെടുത്തി.

Related Posts