ക്ഷേത്ര വാർത്തകൾ
വൈശാഖത്തിലെ ഏകാദശി; നാളെ ചെയ്യേണ്ട വഴിപാടുകള്‍

നാളെ (മെയ് 8) വൈശാഖമാസത്തിലെ അതിവിശേഷമായ മോഹിനി ഏകാദശിയാണ്. ഈ ദിനത്തില്‍ തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഒരുകുടം എള്ളെണ്ണ സമര്‍പ്പണം അതിവിശേഷമാണ്. ആയുരാരോഗ്യസൗഖ്യത്തിനും ഐശ്വര്യത്തിനായിട്ടുമാണ് പ്രധാനമായും ഈ വഴിപാട് നടത്തുന്നത്. കുട്ടികള്‍ക്ക് ഏകാഗ്രതയും ബുദ്ധിശക്തിയും വര്‍ദ്ധിക്കുന്നതിന് ഭഗവാന് അഭിഷേകം ചെയ്ത എണ്ണ ഉപയോഗിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. വൈശാഖമാസത്തിലെ അന്നദാനം ഏറെ വിശേഷമാണല്ലോ.

ഇവിടെ നടക്കുന്ന സപ്താഹത്തോടനുബന്ധിച്ച് അന്നദാനം നടത്താനുള്ള സൗകര്യവും ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഒരാള്‍ക്ക് 100 രൂപ എന്ന നിരക്കില്‍ അന്നദാനത്തിന് സമര്‍പ്പണം നടത്താനുള്ള അവസരം കൂടി ഭക്തജനങ്ങള്‍ക്ക് ഉണ്ട്.

നാളെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ നാലാമത്തെ ദിവസമാണ്. നാളെ കൃഷ്ണാവതാരമാണ് എന്ന പ്രത്യേകത കൂടി ഉണ്ട്. യജ്ഞ ശാലയില്‍ നാളെ കൃഷ്ണാവതാരം പ്രമാണിച്ച് പാല്‍പ്പായസം, നെയയ് വിളക്ക് എന്നീ വഴിപാടുകള്‍ നടത്താവുന്നതാണ്.
വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിന് 94 95 96 0 1 0 2 എന്ന നമ്പറിലേക്ക് മെസ്സേജ് നല്‍കിയാല്‍ മതിയാവുന്നതാണ്.

 

Related Posts