സ്പെഷ്യല്‍
Shivratri 2025: ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും ഇത്തവണ ഇങ്ങനെ ശിവരാത്രി വ്രതമെടുത്താൽ

ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ മുറ്റമെല്ലാം അടിച്ചു തളിച്ചു വീട് കഴുകി വൃത്തിയാക്കി ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം. ശിവരാത്രി ദിവസത്തിൽ പകൽ ഉപവാസം തന്നെയാണ് വേണ്ടത്. ആരോഗ്യസ്ഥിതി അനുകൂലമായിട്ടുള്ളവർ ഉപവാസം നോൽക്കുകയും അല്ലാത്തവർ ഒരിക്കൽ വ്രതം നോൽക്കുകയും ചെയ്യാവുന്നതാണ്. ഒരിക്കൽ നോൽക്കുന്നവർക്ക് ഒരു നേരം അരി ആഹാരം ആകാം. അത് ശിവ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന വെള്ള നിവേദ്യം ആകുന്നത് ഉത്തമം. വയർ നിറയെ കഴിക്കാൻ പാടില്ല. ശിവരാത്രി വ്രതത്തിൽ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടു കൂടി ശിവക്ഷേത്രത്തിൽ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. 2025 ലെ ശിവരാത്രി ഫെബ്രുവരി 26 ബുധനാഴ്ചയാണ്.

ക്ഷേത്ര ദർശനത്തിനു സാധിക്കാത്തവർ വീട്ടിൽ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തര ശത നാമസ് തോത്രം, ശിവപഞ്ചാക്ഷരീ സ്തോത്രം, വില്യാഷ്ടകം, ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങൾ പാരായണം ചെയ്യുക. വൈകിട്ട് ക്ഷേത്രത്തിൽ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ വാങ്ങി കുടിക്കാവുന്നതാണ്. പൂർണ്ണ ഉപവാസം നോൽക്കുന്നവർ അത് വരെ ജലപാനം പാടുള്ളതല്ല.

ഋഷഭ വാഹനത്തിൽ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമ പൂജ, പ്രത്യേക അഭിഷേകങ്ങൾ തുടങ്ങി പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിദിവസം വിശേഷ പൂജകളും നടത്തി വരുന്നുണ്ട്. ഇവയിൽ എല്ലാം പങ്കെടുത്ത്, രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തിൽ നിന്നും മഹാ നവരാത്രിതീർത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിനത്തിലെ അഞ്ചു യാമപൂജയും തൊഴുതാൽ ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വ സിക്കപ്പെടുന്നു. പൊതുവേ സർവ്വാഭീഷ്ടസിദ്ധിക്കായി നോൽക്കുന്ന മഹാശിവരാത്രി വ്രതം ദീർഘായുസിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു.

Lord Shiva
maha shivaratri
shivaratri
shivaratri 2023
Related Posts