ക്ഷേത്ര വാർത്തകൾ
താലപ്പൊലി; ജനുവരി 5ന് ഗുരുവായൂര്‍ ക്ഷേത്ര നട നേരത്തെ അടയ്ക്കും

ഗുരുവായൂർ ക്ഷേത്രത്തിൽ താലപ്പൊലി ചടങ്ങുകൾ കാരണം ജനുവരി 5 ഞായറാഴ്ച രാവിലെ 11.30-ന് ക്ഷേത്രനട അടയ്ക്കും. വൈകീട്ട് നാലര കഴിഞ്ഞേ തുറക്കൂ. ഭഗവതി പുറത്തേക്ക് എഴുന്നള്ളുന്നതിനാൽ നടയടച്ചിരിക്കുന്ന ഈ സമയങ്ങളിൽ വിവാഹം, ചോറൂൺ, തുലാഭാരം എന്നിവ ഉണ്ടാകില്ല. ഫെബ്രുവരി ഏഴിന് നടക്കുന്ന താലപ്പൊലിക്കും ഇതേ നിയന്ത്രണങ്ങളുണ്ടാകും.

Related Posts