
ക്ഷേത്ര വാർത്തകൾ
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് 4.65 കോടിരൂപ; കാണിക്കയായി നിരോധിച്ച നോട്ടുകളും
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2024 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണല്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 46502518രൂപ. 2കിലോ 237ഗ്രാം 500 മില്ലിഗ്രാം സ്വര്‍ണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 65കിലോ 930ഗ്രാം.
കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 ന്റെ 43 കറന്‍സികളും നിരോധിച്ച ആയിരം രൂപയുടെ 4 കറന്‍സിയും അഞ്ഞൂറിന്റെ 21 കറന്‍സിയും ലഭിച്ചു. കനറാ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.
ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി 247812രൂപ ലഭിച്ചു. സ്ഥിരംഭണ്ഡാര വരവിന് പുറമെയാണിത്.