ഭക്തന്റെ ഏത് ആഗ്രഹവും നടയ്ക്കല്‍വച്ചുതന്നെ സാധിച്ചുതരുന്ന ഗുരുവായൂരപ്പന്‍: Vijila Sudheesh എഴുതിയ അനുഭവം വായിക്കാം
ഗുരുവായൂരപ്പന്റെ നടയിലുണ്ടായ അനുഭവങ്ങള്‍ ഓരോ ഭക്തര്‍ക്കും പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ളവയാണ്. ആ തിരുമുന്നിലെത്തി ആഗ്രഹിക്കുന്നതെന്തും ഭഗവാന്‍ നടത്തിത്തരും. അതാണ് കാരുണ്യവാരിധിയായ ഗുരുവായൂരപ്പന്‍. ഭഗവാന്റെ ഭക്തയായ Vijila Sudheesh എഴുതിയ അനുഭവം വായിക്കാം.
എനിക്ക് ഇന്നിവിടെ പറയാന്‍ ഉള്ളത് ഒരു അനുഭവം ആണ്. ഞങ്ങള്‍ ഫാമിലി ആയിട്ടു ബഹ്റൈന്‍ ഇല്‍ ആണ് വര്‍ഷത്തില്‍ത്തില്‍ നാട്ടില്‍ വന്നാല്‍ ഗുരുവായൂരില്‍ പോകാറുണ്ട്. ഇന്ന് വരെ അത് മുടക്കിട്ട് ഇല്ല. ഈ വര്‍ഷം ജൂലൈയില്‍ ഞാന്‍ ഗുരുവായൂര്‍ പോയിരുന്നു. നേരത്തെ എത്തി ക്യൂ ഇല്‍ നിന്ന് ഭഗവാനെ കണ്ടു തൊഴുതു. കുറെ നാളത്തെ ആഗ്രഹം ആയിരുന്നു ഗുരുവായൂര്‍ മേല്‍ശാന്തിയെ കാണണം എന്നും അനുഗ്രഹം വാങ്ങണം എന്നും. ഞാന്‍ അമ്പലത്തില്‍ തന്നെ ഇരുന്നു അവിടെ ഉള്ള കുറേപേരോട് ചോദിച്ചു ഒന്ന് മേല്‍ശാന്തിയെ കാണണം. അവര്‍ പറഞ്ഞു.. കാത്തു നില്‍ക്കൂ അത്താഴപൂജ കഴിഞ്ഞാല്‍ അദ്ദേഹം റൂമിലേക്ക് പോകും അപ്പോള്‍ അനുവാദം വാങ്ങിച്ചു പോയി കണ്ടോ എന്ന്.
ഞാന്‍ കാത്തിരുന്നു അങ്ങനെ ശിവേലിയും കഴിഞ്ഞു. ഞാന്‍ വീണ്ടും പോയി അവരോടു ചോദിച്ചു ഒന്ന് പോയി പോയി കണ്ടോട്ടെ എന്ന്.. അവര്‍ പറഞ്ഞു ആയ്യോ ഇപ്പോള്‍ പറ്റില്ല അദ്ദേഹം ഉറങ്ങിയോ എന്ന് തോന്നുന്നു.. നാളെ 9 മണിക്ക് കാണാം എന്ന്.. ഞാന്‍ ശരി എന്നും പറഞ്ഞു എന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും കൂടെ റൂമിലേക്ക് പോയി. കാലത്ത് വീണ്ടും വന്നു… അമ്പലത്തില്‍ അന്നെത്തെ പോലെത്തെ തിരക്ക് ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടില്ലാ ക്യൂ ഇല്‍ നിന്ന് തോഴുത് വരുമ്പോളേക്കും മേല്‍ശാന്തി പോകും തീര്‍ച്ച. എന്തു ചെയ്യണം എന്ന് ആലോചിച്ചു വിഷമിച്ചു ഇരിക്കുമ്പോള്‍ പെട്ടെന്ന് അനിയത്തി വിളിച്ചിന് പറഞ്ഞു ശ്രീകോവില്‍ നെയ് വിളക്ക് കഴിപ്പിക്കാമോ പൈസ അവള്‍ ഗൂഗിള്‍ പേ വഴി അയച്ചു തരാം എന്ന്… ഞാന്‍ ഓടി പോയി റസീതി എടുത്ത്…. ക്യൂ പോയി നിന്ന്.. മനസ്സില്‍ ഭാഗവാനോട് നന്ദി പറഞ്ഞു.
ഭഗവാനെ വലിയ ക്യൂ ഇല്‍ നില്‍ക്കാതെ അവിടുത്തെ കാണാന്‍ പറ്റൂല്ലോ.. ഒരുപാട് നന്ദി. അപ്പോള്‍. അവിടെ ഇന്നലെ കണ്ട ഒരാള്‍ വന്നു എന്റെ അടുത്ത് പറഞ്ഞു ഇന്നലെ മേല്‍ശാന്തിയെ കണ്ടില്ലല്ലോ.. ഇപ്പം കാണാട്ടോ ഗണപതി അമ്പലത്തിന്റെ അവിടെ ഇരുന്നു മേശാന്തി പ്രസാദം കൊടുക്കുന്നു എന്ന്.. അങ്ങനെ ഭഗവാനെ കണ്ടു വേഗം ഞാന്‍ പ്രസാദം കൊടുക്കുന്ന അവിടെ ഓടി പോയി… ഈ തിരക്കില്‍ ഞാന്‍ അര്‍ച്ചന കഴിപ്പിക്കാന്‍ ഉള്ള രസീത് എടുക്കാന്‍ മറന്നു… അവിടെ മേല്‍ശാന്തി യുടെ കൂടെ ഉള്ളവര്‍ പറഞ്ഞു ആയ്യോാ രസീത് ഇല്ലാതെ പ്രസാദം തരാന്‍ പറ്റില്ലല്ലോ.. അപ്പോള്‍ മേല്‍ശാന്തി പറഞ്ഞു കുഴാപ്പം ഇല്ലാ.. ഏതെങ്കിലും ഒരു പൈസ ഭഗവാന്റെ നടക്കല്‍ വച്ചു പ്രാത്ഥിച്ചു വരൂ ഞാന്‍ പ്രസാദം തരാം എന്ന്…
അപ്പോളും എനിക്ക് പേടി നല്ല തിരക്ക് അല്ലെ അവര്‍ എന്നെ കടത്തിവിടുമോ.. എന്റെ പേടി കണ്ടിട്ടാവണം തിരുമേനി എന്നോട് പറഞ്ഞു പേടിക്കണ്ട മേല്‍ശാന്തി പറഞ്ഞിട്ടാണ് വരുന്നത് എന്ന് പറഞ്ഞാല്‍ കടത്തിവിടും നല്ലോണം പ്രാത്ഥിച്ചു വരൂ എന്ന്.. ഞാന്‍ ഓടി അവരോടു പറഞ്ഞു മേല്‍ശാന്തി പറഞ്ഞിട്ട് വന്നതാ എന്ന് അവര്‍ കടത്തി വിട്ടു പൈസ നടക്കല്‍ വച്ചു സോപാന പടിക്കല്‍ നിന്ന് ഭഗവാനെ കണ്ടു ശരിക്കും പൊട്ടി കരഞ്ഞു പോയി അപ്പോള്‍…. പിന്നെ തിരിച്ചു വന്നു തിരുമേനി എന്റെ പേരും നാളും ഓക്കേ ചോദിച്ചു പ്രസാദം തന്നു കൂടെ ഒരു പട്ട് ഉം,…
എനിക്കുണ്ടായ സന്തോഷം…. പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല….
ഗുരുവായൂരപ്പാ….. കൃഷ്ണ ഭഗവാനെ….