സ്പെഷ്യല്‍
ഉപവാസം കൊണ്ട് ഇത്രയും ഗുണങ്ങളോ?

 

ജാതിമതഭേദമെന്യേ ഭാരതീയർ ആചരിച്ചുവരുന്ന ഒന്നാണ് ഉപവാസം. വ്രതാനുഷ്ഠാനങ്ങളിൽ ഉപവാസത്തിന് വലിയ പ്രാധാന്യമുണ്ട്. എന്താണ് ഉപവാസം? എങ്ങനെയാണ് ഉപവസിക്കേണ്ടത്, ഉപവാസം കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങി നിരവധി ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയർന്നു വരാറുണ്ട്.

ഉപവാസം രണ്ടു വിധത്തിൽ ഉണ്ട്. പൂർണ ഉപവാസവും അർദ്ധോപവാസവും. യാഗഹോമാദി പൂജകളിലും പുണ്യതിഥികളിലും ഉപവാസം ആവശ്യമാണ്. ഉപനയനാദി കർമ്മങ്ങളിലും ഉപവാസം അനുഷ്ഠിച്ചു വരുന്നു. പ്രദോഷം, ശിവരാത്രി, ഏകാദദശി മുതലായ ദിവസങ്ങളിൽ ഉപവാസമനുഷ്ഠിക്കണം എന്നാണ് വിശ്വാസം.

ചീത്ത വിചാരങ്ങളും ദുർചിന്തകളും ഉപവാസ സമയത്ത് ഉപേക്ഷിക്കണം.
ഉപവാസം ചെയ്യുമ്പോൾ പൂവ് ചൂടാനോ, ആഭരണം അണിയാനോ, വിശേഷ വസ്ത്രം ധരിക്കാനോ പാടില്ല. സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം, വെറ്റില മുറുക്ക്, ഇടവിട്ടുള്ള ജലപാനം, പകലുറക്കം തുടങ്ങിയവയും നിഷിദ്ധമാണ്.

ഉപ എന്നാൽ സമീപം, വാസം എന്നാൽ വസിക്കുക. അതായത് ഉപവാസം എന്നാൽ ഈശ്വരന് സമീപം വസിക്കുക എന്നാണ്. ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കുന്ന ഉപവാസങ്ങളും “നീർ” മാത്രം കഴിക്കുന്ന ഉപവാസങ്ങളും ഉണ്ട്.

ആഹാരം കഴിക്കാതിരിക്കുന്നതിലൂടെ മനുഷ്യശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അടുത്തകാലത്ത് ഗവേഷണത്തിലൂടെ 72 കാരനായ ‘യോഷിനോറി ഒഹോസുമി’ എന്ന ജപ്പാൻ ശാസ്ത്രജ്ഞൻ വ്യക്തമാക്കി.ഈ ഗവേഷണത്തിന് 2016-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹം നേടുകയും ചെയ്തു.

ഭക്ഷണം കഴിക്കാത്ത അവസ്ഥയിൽ ശരീരത്തിലെ നിർജ്ജീവ കോശങ്ങൾ സ്വയം ഭക്ഷിക്കുന്ന പ്രക്രിയ സംഭവിക്കുന്നു. മോശമാകുന്ന കോശങ്ങളുടെ കേടുകൾ തീർക്കാനും കേടു തീർക്കാനാവാത്ത കോശങ്ങളെ ഇല്ലാതാക്കാനുമൊക്കെയുള്ള ശരീരത്തിന്റെ കഴിവുകളെക്കുറിച്ചായിരുന്നു ഓട്ടോഫജി ഗവേഷണത്തിലൂടെ വ്യക്തമാക്കിയത്. കേടുപാട് സംഭവിച്ച കോശങ്ങളെ ഇല്ലാതാക്കി അവിടെ പുതിയ കോശങ്ങൾ ജനിക്കുന്ന പ്രക്രിയയാണ് ഇതിൽ പറയുന്നത്. നിർജ്ജീവ കോശങ്ങൾ ശരീരത്തിൽ അടിഞ്ഞുകൂടാൻ ഇടയായാൽ ജീവനുപോലും ഭീഷണി ഉയർത്തുന്ന രോഗങ്ങൾ വരാൻ ഇടയാക്കും.
ഭക്ഷണമില്ലാത്ത അവസ്ഥ ഉണ്ടായില്ലെങ്കിൽ ശരീരത്തിലെ നിർജ്ജീവ കോശങ്ങൾ നശിക്കാതെ പെരുകിപ്പെരുകി ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ പോലുള്ള രോഗങ്ങൾക്ക് വഴി തെളിക്കും. ഉപവാസം രോഗങ്ങളോട് പൊരുതാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിനാവശ്യമായ ഈ പ്രക്രിയ സാധ്യമാക്കുന്നത് ഉപവാസം പോലുള്ള അവസ്ഥയിലാണ് എന്നാണ് ഗവേഷകൻ കണ്ടുപിടിച്ചത്. എന്നാൽ ഈ ശാസ്ത്ര സത്യത്തെക്കുറിച്ച് പൗരാണിക കാലം മുതൽക്കേ ഭാരതത്തിലെ ഋഷിവര്യന്മാർ ബോധവാന്മാരായിരുന്നുവെന്ന് വേണം കരുതാൻ. അതുകൊണ്ടാണ് ഹിന്ദുക്കളുടെ ഇടയിൽ ഉപവാസത്തിന് ഇത്രയധികം പ്രാധാന്യം കൈവന്നത്.
ഉപവാസത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ മഹത്തായ ശാസ്ത്ര നന്മയെക്കുറിച്ച് ജനങ്ങൾ വേണ്ടവിധം ഉൾക്കൊള്ളുകയും തങ്ങളുടെ പിൻ തലമുറയ്ക്കും ഈ ശാസ്ത്രജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്യേണ്ടതാണ്.
ലോകത്തിന് അറിവിന്റെ വെളിച്ചമേകിയ ബുദ്ധിശാലികളെ സ്തുതിച്ച് അവരുടെ ഉപദേശങ്ങൾ സ്വീകരിച്ചാൽ നമുക്ക് ലഭിക്കുന്ന നേട്ടങ്ങൾ വളരെ മഹത്തരമായിരിക്കും.

 

The article says about the health benefits of fasting. Fasting, abstinence from food or drink or both for health, ritualistic, religious, or ethical purposes. The abstention may be complete or partial, lengthy, of short duration, or intermittent.

 

fasting
health
Related Posts