ഇത്തവണത്തെ കുംഭഭരണി അതിവിശേഷം; ദേവീ കടാക്ഷത്തിന് ചെയ്യേണ്ടത്
കുംഭമാസത്തിലെ ഭരണിനാള്‍ വളരെ അധികം ദേവീപ്രാധാന്യമുള്ള ദിവസമാണ്. ഇത്തവണത്തെ കുംഭഭരണി ഫെബ്രുവരി 15 വ്യാഴാഴ്ചയാണ്.
ദേവീപൂജയ്ക്ക് ഉത്തമദിനമായ അന്ന് വൈകുന്നേരം ദേവീക്ഷേത്രദര്‍ശനം നടത്തി പൂജ തൊഴുതാല്‍ സര്‍വ്വൈശ്വര്യങ്ങളും കൈവരുമെന്നാണ് വിശ്വാസം. ക്ഷേത്രദര്‍ശനം നടത്തുകയും നാമജപം നടത്തുന്നതും ഐശ്വര്യപ്രദമാണ്.
തന്റെ ഭക്തരെ ഏതുപ്രതിസന്ധിയില്‍നിന്നും കരകയറ്റുന്ന ദേവീയോടുള്ള തെളിഞ്ഞ ഭക്തിയാണ് മനസില്‍ ഉണ്ടാകേണ്ടത്. ഭക്തിയോടെ ലളിതാസഹസ്രനാമം ജപിക്കുന്നതും ദേവീ മാഹാത്മ്യം പാരായണം ചെയ്യുന്നതും അതീവശ്രേഷ്ഠമാണ്. കുംഭഭരണിദിനത്തില്‍ ഒരിക്കലനുഷ്ഠിച്ചു ദേവീപ്രീതി വരുത്തിയാല്‍ ചൊവ്വാ ദോഷം മാറുമെന്നാണ് വിശ്വാസം.
ദേവീക്ഷേത്രങ്ങളിലെ പ്രധാനവഴിപാടുകളായ കടുംപായസം, പുഷ്പാഞ്ജലി, രക്തപുഷ്പ്പാഞ്ജലി, കലംകരിക്കല്‍, ഗുരുതി, ചുവന്ന പട്ട് എന്നിവ സമര്‍പ്പിക്കാം. ഒരുകാര്യം ഓര്‍ക്കുക ഏതുവഴിപാടിനേക്കാളും പ്രധാനം ദേവിയോടുള്ള ഭക്തിയും പ്രാര്‍ഥനയുമാണ്.
ദേവീ സ്തുതി
ഓം സര്‍വ്വ ചൈതന്യ രൂപാതാം
ആദ്യാം ദേവീ ച ധീമഹി
ബുദ്ധീം യാനഹ: പ്രചോദയാത്
കാര്‍ത്ത്യായനി മഹാമായേ
ഭവാനി ഭുവനേശ്വരി
സംസാര സാഗരേ മഗ്നം
മാമുദ്ധര കൃപാമയി
ബ്രാഹ്‌മ വിഷ്ണു ശിവാരാധ്യേ
പ്രസീത ജഗദംബികേ
മനോഭിലഷിതം ദേവി
വരം ദേഹി നമോസ്തുതേ.
സര്‍വ്വമംഗള മംഗല്യേ
ശിവേ സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ.
സര്‍വ്വസ്വരൂപേ സര്‍വേശേ
സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യ സ്ത്രാഹിനോ ദേവി
ദുര്‍ഗ്ഗാദേവി നമോസ്തുതേ
ജ്വാലാകരാള മത്യുഗ്രം
അശേഷാ സുര സൂദനം
ത്രിശൂലം പാതുനോ ദേവീ
ഭദ്രകാളി നമോസ്തുതേ