സ്പെഷ്യല്‍
മരണത്തിൽ നിന്നും ഗുരുവായൂരപ്പൻ രക്ഷിച്ച നിമിഷം! ; ഗുരുവായൂർ കീഴ്ശാന്തി തേലമ്പറ്റ കേശവൻ നമ്പൂതിരി

ഭക്തവത്സലനാണ് ശ്രീ ഗുരുവായൂരപ്പന്‍. ഏത് പ്രതിസന്ധിയിലും ഭഗവാനെ ആശ്രയിച്ചാല്‍ ഭഗവാന്‍ കൈവിടില്ലെന്നുള്ളത് അനുഭവസാക്ഷ്യമാണ്. ഭഗവാന്‍ പലരത്തിലും നമ്മുടെ ജീവിതത്തില്‍ സാന്നിധ്യം അറിയിക്കാറുണ്ട്.

ഏത് പ്രതിസന്ധിയിലും നമ്മേ ചേര്‍ത്തുനിര്‍ത്തുന്ന ഭഗവാന്റെ അനുഭവങ്ങള്‍ നിരവധിയാണ്. ജാതകപ്രകാരം മരണം ഉറപ്പിച്ചയാളെ ഭഗവാന്‍ കൈവിടാതെ രക്ഷിച്ച അനുഭവമാണ് ഗുരുവായൂര്‍ കീഴ്ശാന്തി തേലമ്പറ്റ കേശവന്‍ നമ്പൂതിരി പറയുന്നത്.

നാല്‍പ്പതു വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് നിരവധി അനുഭവങ്ങളാണ് കാരുണ്യമൂര്‍ത്തിയായ ശ്രീ ഗുരുവായൂരപ്പന്‍ നല്‍കിയിട്ടുളളത്. തേലമ്പറ്റ കേശവന്‍ നമ്പൂതിരിയുമായി ഗുരുവായൂര്‍ കീഴ്ശാന്തി കൊടക്കാട് ശശി നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts