സന്ധ്യാ സമയം നിര്‍ബന്ധമായും ജപിക്കേണ്ട നാമങ്ങള്‍ അറിയാം
സന്ധ്യാദീപം കൊളുത്തി കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചു നാമം ജപിക്കുമ്പോഴാണ് ഐശ്വര്യവും സമാദാനവും ഉണ്ടാകുന്നതെന്ന് പഴമക്കാര്‍ പറയാറുണ്ട്. നമ്മുടെ വിശ്വാസ പ്രകാരം സന്ധ്യ ഈശ്വര പ്രാര്‍ത്ഥനയ്ക്ക് വേണ്ടിയുള്ള സമയമാണ്. പണ്ട് കാലത്ത് കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്നാണ് ഈശ്വരനെ ഭജിച്ചിരുന്നത്. അന്ന് നാമബന്ധങ്ങള്‍ സ്‌നേഹബന്ധങ്ങളായി പരിണമിച്ചിരുന്നു. ഇന്ന് അതൊക്കെ മനുഷ്യരില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
സന്ധ്യാ സമയത്തെ നാമ ജപത്തിന് ചില ചിട്ടവട്ടങ്ങള്‍ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സന്ധ്യാദീപം കൊളുത്തുന്നതിനു മുമ്പ് വീടും പരിസരവും അടിച്ച് വൃത്തിയാക്കണം. എങ്കില്‍ മാത്രമേ ലക്ഷ്മി ദേവി വീട്ടിലേക്ക് വരുകയുള്ളൂ എന്നാണ് വിശ്വാസം. നിലവിളക്കിന് മുന്നില്‍ വാല്‍ക്കിണ്ടിയില്‍ ശുദ്ധജലം, പൂക്കള്‍ എന്നിവ അര്‍പ്പിച്ച് എള്ളെണ്ണ ഒഴിച്ച് ഇരുവശത്തേക്കും തിരിയിട്ട് ആദ്യം പടിഞ്ഞാറുഭാഗത്തു ദീപം തെളിയിച്ച ശേഷം കിഴക്ക് ദീപം കൊളുത്തണം. തുടര്‍ന്ന് നിലത്ത് പുല്‍പ്പായ വിരിച്ച് അതില്‍ ഇരുന്ന് വേണം പ്രാര്‍ത്ഥന നടത്തേണ്ടത്.
നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളെ അകറ്റുകയും ദുര്‍ചിന്തകള്‍ കുറയ്ക്കുകയും
ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പറയുന്നു. ഇങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ നിര്‍ബന്ധമായും സന്ധ്യാവേളയില്‍ ജപിക്കേണ്ട മന്ത്രങ്ങളും അറിഞ്ഞിരിക്കണം. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ വീഡിയൊ കാണൂ.