മന്ത്രങ്ങള്‍
കുംഭഭരണി; ഇന്ന് ജപിക്കേണ്ട ഭദ്രകാളീസ്തുതി ഇതാണ്‌

കുംഭമാസത്തിലെ ഭരണി ഭദ്രകാളിക്കു പ്രിയപ്പെട്ടതാണ്. ഉഗ്രരുപിണിയായ ദേവിയെ ഈ ദിവസം ഭജിച്ചാല്‍ ഐശ്വര്യങ്ങളും അഭിവൃദ്ധിയും വന്നുചേരുമെന്നാണ് വിശ്വാസം. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെല്ലാം ഈ ദിവസം പ്രധാനപ്പെട്ടതാണ്. ഭദ്രകാളി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും വഴിപാടുകള്‍ നടത്തുന്നതും ശ്രേയസ്‌കരമാണ്. ഭദ്രകാളീ സ്തുതി ചൊല്ലുന്നതും ചുവന്ന പുഷ്പങ്ങള്‍കൊണ്ടുള്ള മാല ദേവിക്കു സമര്‍പ്പിക്കുന്നതുമെല്ലാം ഉത്തമാണ്. മനസമാധാനവും ഐശ്വര്യവും ഇതിലൂടെ വന്നുചേരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത്തവണത്തെ കുംഭഭരണിമാര്‍ച്ച് 4 ചൊവ്വാഴ്ചയാണ്.

ഭദ്രകാളീ സ്തുതി

കാളി കാളി മഹാകാളീ ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ

ഭദ്രകാളി ഭജനത്തിലൂടെ ചൊവ്വാദോഷം നീങ്ങുമെന്നാണ് വിശ്വസിക്കുന്നത്. ഇവര്‍ ഭദ്രകാളിക്കു പ്രീതികരമായ വഴിപാടുകള്‍ ചെയ്യുന്നതും ഉത്തമമാണ്. കുംഭഭരണി ദിവസത്തെ ഭദ്രകാളിഭജനം ഏറെ ശ്രേയസ്‌കരമായതുകൊണ്ട് ഈ ദിവസം പ്രാര്‍ഥനയുമായി ക്ഷേത്രത്തില്‍ ചെലവഴിക്കുന്നത് അത്യുത്തമമാണ്. ദേവിക്കു പ്രിയപ്പെട്ട ചുവന്നപട്ട്, കടുംപായസം, രക്തപുഷ്പാഞ്ജലി എന്നിവ നടത്തുന്നതും ശ്രേയസ്‌കരമാണ്.

kumbha bharani
kumbhabharani
കുംഭഭരണി
Related Posts