സ്പെഷ്യല്‍
മകരഭരണി ഇന്ന്‌; കാളി ഭഗവതിയെ ഇങ്ങനെ ഭജിച്ചോളൂ

ജീവിതത്തില്‍ ദുരിതങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് അതില്‍നിന്നുള്ള മോചനത്തിന് ഏറ്റവും നല്ലവഴിയാണ് മകരഭരണിദിനത്തില്‍ ഭഗവതിയോടുള്ള പ്രാര്‍ഥന. ക്ഷിപ്രപ്രസാദിനിയും ക്ഷിപ്രകോപിയുമായ ആദിപരാശക്തിയുടെ വ്യത്യസ്തമായ ധാരാളം ഭാവങ്ങളാണുള്ളത്. ഇതില്‍ പ്രശസ്തവും ശക്തിവിശേഷം വര്‍ദ്ധിച്ചതുമായ ഭദ്രകാളീ ഭാവത്തിലാണ് ദേവിയെ ഭരണിനാളില്‍ ആരാധിക്കുന്നത്. ഈവര്‍ഷത്തെ മകരഭരണി ഫെബ്രുവരി 5 ബുധനാഴ്ചയാണ്.

ഈ ദിവസം വ്രതമെടുത്ത് ഭഗവതി പ്രീതിനേടിയാല്‍ കാര്യസിദ്ധിയും ജീവിത വിജയവുമുണ്ടാകും. പ്രത്യേകിച്ച് ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്കും നിരാശ ബാധിച്ചവര്‍ക്കും ക്ഷിപ്രഫലദായകമാണ് ഈ ദിവസത്തെ ദേവീഭജനം. നെയ് വിളക്കിന് മുന്നിലിരുന്ന് ലളിത സഹസ്രനാമം ജപിക്കുന്നതും അത്യുത്തമമാണ്. മകരഭരണിനാളിലെ ക്ഷേത്രദര്‍ശനവും ഏറെ ഐശ്വര്യപ്രദമാണ്. മകരഭരണി നാളില്‍ ക്ഷേത്രത്തില്‍ നടക്കേണ്ട വഴിപാടുകളെക്കുറിച്ച് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts