മണ്ണാറശാലയിൽ ഉരുളികമിഴ്ത്തിയാൽ
മണ്ണാറശാല നാഗരാജാക്ഷേത്രത്തിലെ ഒരു പ്രധാനപ്പെട്ട വഴിപാടാണ് ഉരുളികമിഴ്ത്തൽ. സന്താനലബ്ധിക്കായിട്ടാണ് സാധാരണ ഈ ആചാരം നടത്തിവരാറ്. മണ്ണാറശാലയിൽ ഇത് വിശേഷവിധിയായാണ് നടത്തി വരുന്നത്.
അവിടെ “വലിയമ്മ”യുടെ അനുവാദം വാങ്ങിയ ശേഷം, ദമ്പതിമാർ ക്ഷേത്ര നടയിൽ ഉരുളി സമർപ്പിക്കും. പിന്നീട്, വിശേഷ പൂജക്ക് ശേഷം വാദ്യഘോഷത്തിന്റെയും നിറദീപങ്ങളുടെയും അകമ്പടിയോടെ ഉരുളി എഴുന്നള്ളിക്കുകയും, കമഴ്ത്ത്നിലവറയിൽ എത്തിക്കുകയും, അവിടെ കമിഴ്ത്തുകയും ചെയ്യും.
ഇവിടെ ഉരുളി കമിഴ്ത്തിയതിന് നാല്പത്തിഒന്നാം ദിവസത്തിനുള്ളിൽ ആ സ്ത്രീ ഗർഭംധരിക്കുമെന്നാണ് വിശ്വാസം. കുഞ്ഞുണ്ടായ ശേഷം കുഞ്ഞിനോടൊപ്പം മാതാപിതാക്കൾ ക്ഷേത്രത്തിലെത്തി തുടർന്നുള്ള വാഴിപാടുകളും പൂജകളും നടത്തി ഉരുളി മലർത്തിയ ശേഷം മാത്രമാണ് അവിടുത്തെ വഴിപാട് പൂർണ്ണമാവുന്നത്. ഫലമറിഞ്ഞ് പലദേശത്തുനിന്നുമുള്ള ആളുകൾ ഇവിടം തേടി എത്തുന്നുണ്ട്.