സ്പെഷ്യല്‍
വൃശ്ചികമസത്തിലെ മുപ്പെട്ട് ചൊവ്വ; ഇന്ന് ജപിക്കേണ്ട സ്‌തോത്രവും ചെയ്യേണ്ട കാര്യങ്ങളും

ഇന്ന് (2024) നവംബര്‍ 19 വൃശ്ചികമാസത്തിലെ മുപ്പെട്ട് ചൊവ്വയാണ്. ചൊവ്വാ പ്രീതിക്കായി കാളിഭഗവതിയേയും സുബ്രഹ്‌മണ്യ സ്വാമിയേയും ഉപാസിക്കേണ്ട ദിവസമാണ് ഇന്ന്. ഈ ദിനത്തില്‍ ഭദ്രകാളീ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും മറ്റും നടത്താറുണ്ട്. ഈദിവസം ഭക്തിയോടെ ഭദ്രകാളീ ക്ഷേത്ര ദര്‍ശനവും കടുംപായസ വഴിപാടുസമര്‍പ്പണവും കുടുംബൈശ്വര്യത്തിനു കാരണമാകും എന്നാണു വിശ്വാസം.

ജാതക പ്രകാരം യുഗ്മരാശികളായ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം ഇവയില്‍ ചൊവ്വ നില്ക്കുന്നവര്‍, ചൊവ്വ ദശാ കാലമുള്ളവര്‍, അവിട്ടം, ചിത്തിര, മകയിരം നക്ഷത്രക്കാര്‍ ഭദ്രകാളിയെ ഭജിക്കണം. ചൊവ്വ ലഗ്നം നാല് അഞ്ച് ഒന്‍പത് ഇവ കളിലുള്ളവര്‍ സൗമ്യമൂര്‍ത്തിയായ ഭദ്രകാളിയെ ഭജിക്കുന്നതുത്തമം. രണ്ട്, ഏഴ്, പത്ത് പതിനൊന്ന് ഇവകളില്‍ ചൊവ്വ നില്ക്കുന്നവര്‍ സുമുഖി കാളി അല്ലെങ്കില്‍ അഞ്ജലചല നിഭാ എന്ന ധ്യാനത്തിലുള്ള ഭഗവതിയെ ഭജിക്കുന്നതു നന്നായിരിക്കും. മൂന്ന്, ആറ്, എട്ട് ഇവയിലുള്ളവര്‍ കൊടുങ്കാളി, കരിങ്കാളി ഇത്യാദികളേയും തമോഗുണാധിക്യമുള്ള പ്രതിഷ്ഠാ മൂര്‍ത്തികളേയും ഭജിക്കുന്നതുത്തമം.

തട്ടകത്തമ്മയെ ഈ ദിവസം തൊഴുതു പ്രാര്‍ഥിക്കുന്നത് ഉത്തമമാണ്. ക്ഷേത്രദര്‍ശനവും യഥാശക്തി വഴിപാടും നടത്തുന്നത് കുടുംബത്തില്‍ ആയുരാരോഗ്യസൗഖ്യവും സമാധാനവും ഉണ്ടാവാന്‍ ഏറ്റവും ഉത്തമമാണ്. ചുവന്നപട്ട് ചാര്‍ത്തല്‍, കടുംപായസം, അര്‍ച്ചന, വിളക്ക്, മാല എന്നിവ ഈ ദിവസം ദേവിക്ക് സമര്‍പ്പിക്കാവുന്നതാണ്. സുബ്രഹ്‌മണ്യസ്വാമിക്ക് ഈ ദിവസം പാലഭിഷേകം നടത്തുന്നത് ഉത്തമമാണ്.

ഗ്രഹപ്പിഴാ ദോഷങ്ങള്‍ അകലാന്‍ നവഗ്രഹസ്‌തോത്രം ഈ ദിവസം ജപിക്കുന്നത് അത്യുത്തമമാണ്.

നവഗ്രഹ സ്‌തോത്രം

സൂര്യന്‍

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരീം സര്‍വ്വപാപഘ്‌നം പ്രണതോസ്മി ദിവാകരം

ചന്ദ്രന്‍

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം

നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം

ചൊവ്വ ( കുജന്‍ )

ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

ബുധന്‍

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം

വ്യാഴം ( ഗുരു )

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

ശുക്രന്‍

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും

സര്‍വ്വശാസ്ത്രപ്രവക്താരം ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

രാഹു

അര്‍ദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദ്ദനം

സിംഹികാഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം

കേതു

പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം

രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

നമ: സൂര്യായ സോമായ മംഗളായ ബുധായ ച

ഗുരു ശുക്ര ശനി ഭ്യശ്ച രാഹവേ കേതവ നമ :

ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:

ദിവാ വാ യദി വാ രാത്രൗവിഘ്‌നശാന്തിര്‍ഭവിഷ്യതി

 

Related Posts