മന്ത്രങ്ങള്‍
മുപ്പെട്ടുശനി; ഇന്ന് ജപിക്കേണ്ട ശാസ്താ സ്‌തോത്രം

ഇന്ന് വ്രതവിശുദ്ധിയുടെ മണ്ഡലകാലം ആരംഭിക്കുന്നു. വൃശ്ചികം ഒന്നായ ഇന്ന് (നവംബര്‍ 16) തന്നെയാണ് മുപ്പെട്ടു ശനി. ഈ ദിവസം ശാസ്താവിനെ ഭജിക്കുന്നതും ശാസ്താക്ഷേത്രദര്‍ശനം നടത്തുന്നതും ശനിദോഷങ്ങള്‍ മാറാന്‍ ഉത്തമമാണ്.  ശങ്കരാചാര്യര്‍ എഴുതിയ ശാസ്താ പഞ്ചരത്‌ന സ്‌തോത്രം ഭക്തിയോടെ ജപിക്കുന്നത് ഉത്തമമാണ്.

ലോകവീരം മഹാപൂജ്യം
സര്‍വ്വരക്ഷാകരം വിഭും
പാര്‍വതീ ഹൃദയാനന്ദം
ശാസ്താരം പ്രാണമാമ്യഹം

വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോ പ്രിയം സുതം
ക്ഷിപ്രപ്രസാദ നിരതം
ശാസ്താരം പ്രാണമാമ്യഹം

മത്ത മാതംഗ ഗമനം
കാരുണ്യാമൃതപൂരിതം
സര്‍വ്വവിഘ്‌ന ഹരം ദേവം
ശാസ്താരം പ്രാണമാമ്യഹം

അസ്മത് കുലേശ്വരം ദേവം
അസ്മത് ശത്രു വിനാശനം
അസ്മ ദിഷ്ട പ്രദാതാരം
ശാസ്താരം പ്രാണമാമ്യഹം

പാണ്ഡ്യേശ വംശതിലകം
കേരളേ കേളിവിഗ്രഹം
ആര്‍ത്തത്രാണപരം ദേവം
ശാസ്താരം പ്രാണമാമ്യഹം

 

Related Posts