മന്ത്രങ്ങള്‍
വൃശ്ചികത്തിലെ മുപ്പെട്ടു വ്യാഴം; ഇന്ന് ജപിക്കേണ്ട നാമങ്ങള്‍

ഇന്ന് (നവംബര്‍ 21) വൃശ്ചികത്തിലെ മുപ്പെട്ടുവ്യാഴം. വിഷ്ണുഭഗവാനെ ഭജിക്കാന്‍ അത്യുത്തമദിനം. ഇന്ന് വ്രതമെടുക്കുന്നതും ക്ഷേത്രദര്‍ശനം നടത്തുന്നതും അതീവ ഫലദായകമാണ്. വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഭഗവാന്റെ ഇഷ്ടവഴിപാടായ തൃക്കൈവെണ്ണ വഴിപാടായി നടത്തുന്നതിനും വ്യാഴാഴ്ച ദിവസം ഉത്തമമാണ്.

ഒരിക്കലൂണോടെ വേണം വ്രതം നോല്‍ക്കേണ്ടത്. പാലും നെയ്യും ദാനം ചെയ്യുന്നതും ശ്രേഷ്ഠമായി കരുതുന്നു. സന്താന സൗഭാഗ്യത്തിനും വ്യാഴാഴ്ച വ്രതം നോല്‍ക്കുന്നത് അത്യുത്തമമാണ്. സന്താന ഗോപാലമൂര്‍ത്തിയാണ് ഭഗവാന്‍ ശ്രീഹരിവിഷ്ണു. സാമാന്യ വ്രതവിധിയും ഉപവാസവും ഇവിടേയും ആവശ്യമാണ്.

ഭഗവാന്റെ ദ്വാദശ നാമാവലി ഇന്ന് ഭക്തിയോടെ ഒരുതവണയെങ്കിലും ജപിക്കുന്നത് ഉത്തമമാണ്.

ഓം കേശവായ നമഃ
ഓം നാരായണായ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം വാമനായ നമഃ
ഓം ശ്രീധരായ നമഃ
ഓം ഹൃഷികേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ

Related Posts