ക്ഷേത്ര വാർത്തകൾ
ഉത്തരായന കാലത്തിലെ മുപ്പെട്ടു വ്യാഴം; ഈ ദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍

സദ്കര്‍മ്മങ്ങള്‍ക്ക് ഉചിതമായ ഉത്തരായനകാലത്തിന് തുടക്കമായിരിക്കുന്നു. ഈ കാലം ശുഭകാലം കൂടിയാണ്. അങ്ങനെയുള്ള ഈ പുണ്യകാലത്തിലെ ആദ്യത്തെ മുപ്പെട്ടു വ്യാഴമാണ് ജനുവരി 15ന്. ഈ ദിവസം വൈഷ്ണവ ക്ഷേത്രദര്‍ശനവും നാമജപവും ഏറെ ശ്രേയസ്‌കരമാണ്.

ഈ ദിനത്തില്‍ കഴിയുന്നത്ര ഹരേ രാമ മന്ത്രം ജപിക്കുന്നത് അതിശ്രേഷ്ഠമാണ്. ക്ഷേത്രങ്ങളില്‍ പാല്‍പ്പായസം, നെയ് വിളക്ക്, മാല എന്നീ വഴിപാടുകള്‍ നടത്തുന്നതും ഉത്തമമാണ്. മലയാളമാസത്തിലെ ആദ്യ വ്യാഴാഴ്ചയാണ് മുപ്പെട്ടു വ്യാഴം എന്ന് അറിയപ്പെടുന്നത്.

ഭഗവാന്റെ ദ്വാദശ നാമാവലി ഇന്ന് ഭക്തിയോടെ ഒരുതവണയെങ്കിലും ജപിക്കുന്നത് ഉത്തമമാണ്.

ഓം കേശവായ നമഃ
ഓം നാരായണായ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം വാമനായ നമഃ
ഓം ശ്രീധരായ നമഃ
ഓം ഹൃഷികേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ

Related Posts