ക്ഷേത്ര വാർത്തകൾ
പുഴക്കരക്കാവ് ദേവീക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവവും പൊങ്കാല സമര്‍പ്പണവും

മൂവാറ്റുപുഴ പുഴക്കരക്കാവ് ദേവീക്ഷേത്രത്തില്‍ മീനപ്പൂരമഹോത്സവവും പൊങ്കാല സമര്‍പ്പണവും ഏപ്രില്‍ 10ന് നടക്കും. രാവിലെ 5 മുതല്‍ 6 വരെ രുദ്രാഭിഷേകം. 7 മുതല്‍ 8 വരെ ഉഷപൂജ. 9ന് പൂരം ഇടി. 9.30ന് ക്ഷേത്രം തന്ത്രിയുടെ കാര്‍മികത്വത്തില്‍ നവകം, പഞ്ചഗവ്യം. 10 പൊങ്കാല ദീപം പകര്‍ന്ന് നല്‍കല്‍. 11.30ന് ഉഷപൂജ. 12ന് മേല്‍ശാന്തി തീര്‍ഥം തളിച്ച് നിവേദ്യസമര്‍പ്പണം. തുടര്‍ന്ന് അന്നദാനം. സന്ധ്യയ്ക്ക് 6.30ന് ദീപാരാധന. രാത്രി 8.30ന് ദേശമുടിയേറ്റ്.

ക്ഷേത്രവാര്‍ത്തകള്‍ ജ്യോതിഷവാര്‍ത്തയില്‍ പ്രസിദ്ധീകരിക്കാന്‍ [email protected] എന്ന വിലാസത്തിലേക്ക് മെയില്‍ അയയ്ക്കൂ.

Related Posts