സ്പെഷ്യല്‍
നാരായണീയം ആര്‍ക്കും പഠിക്കാം; നിത്യവും പാരായണം ചെയ്തു തുടങ്ങിയപ്പോഴുള്ള അനുഭവം ഇതാണ്

വൈജയന്തി വി. കുമാര്‍

ഭഗവാന്‍ നമ്മുടെ കൂടെയുണ്ടാകണമെന്നാണ് നമ്മളെല്ലാവരും എപ്പോഴും ആഗ്രഹിക്കുക. അല്ലെങ്കില്‍ ഭഗവാന്റെ കൂടെ നമ്മള്‍ എപ്പോഴുമുണ്ടാകുക. ഭഗവാനെ അങ്ങനെ നമ്മുക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ എന്താണ് ചെയ്യുക. അതിനുളള ഒരുപാധിയാണ് നാരായണീയ പാരായണം. മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാട് ശ്രീഗുരുവായൂരപ്പന്റെ നടയിലിരുന്ന് എഴുതിയ നൂറു ദശകങ്ങള്‍ ഉള്ള ഭക്തിസാന്ദ്രമായ കാവ്യമാണ് നാരായണീയം. ഭാഗവതത്തിന്റെ സംഗൃഹീത രൂപമാണത്.

നാരായണീയം വായിക്കാനും പഠിക്കാനും പലര്‍ക്കും പേടിയാണ്. കാരണം മറ്റൊന്നുമല്ല. വായിച്ചാല്‍ തെറ്റുമോയെന്ന് ഭയം. എന്നാല്‍, നാരായണീയം ഈ അടുത്തകാലത്ത് പഠിച്ച് ഇപ്പോള്‍ നിത്യവും പാരായണം ചെയ്യുന്ന ഒരുകൂട്ടം അമ്മമാരുണ്ട് തൊടുപുഴയ്ക്കടുത്ത് ഇടവെട്ടി ഗ്രാമത്തില്‍. ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തോടുചേര്‍ത്ത് ഇപ്പോള്‍ ഒരു നാരായണീയ സമിതി രൂപീകരിച്ചിട്ടുണ്ട്.

നാരായണീയപാരായണം തുടങ്ങിയപ്പോള്‍ മുതല്‍ തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും വായിക്കാന്‍ പേടിച്ചുനിന്നിരുന്ന കാലത്തുനിന്ന് വായിക്കാന്‍ പഠിച്ചതിനെക്കുറിച്ചെല്ലാം ഈ അമ്മമാര്‍ പറയുന്നത് കേള്‍ക്കാം. വീഡിയോ കാണാം:

Related Posts