ക്ഷേത്ര വാർത്തകൾ
നവരാത്രി; ഇവിടെ വിദ്യാഗോപാലമന്ത്രാര്‍ച്ചന നടത്തുന്നത് ഏറെ വിശേഷം
നമ്മുടെ ജീവിതത്തില്‍ ഓരോ പ്രതിസന്ധിഘട്ടത്തിലും ഭഗവാന്‍ നമ്മുക്ക് വഴികാട്ടിയാകേണ്ടതുണ്ട്. മധ്യമപാണ്ഡവനായ അര്‍ജുനന് ജീവിതത്തില്‍ പ്രതിസന്ധിഘട്ടമുണ്ടായപ്പോള്‍ പരബ്രഹ്‌മമൂര്‍ത്തിയായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതോപദേശത്തിലൂടെ അറിവ് നല്‍കി.
വിശ്വരൂപദര്‍ശനത്തിലൂടെ അറിവുപകരുന്ന ശ്രീകൃഷ്ണഭഗവാന്‍ കുടികൊള്ളുന്ന പിറവം കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിക്കുന്നത് ഏറെ വിശേഷമാണ്. നവരാത്രിക്കാലത്തെ ഇവിടത്തെ ദര്‍ശനവും വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ഏറെ വിശേഷമാണ്. നവരാത്രിക്കാലത്ത് തുടര്‍ച്ചായായി വിദ്യാഗോപാലമന്ത്രാര്‍ച്ചന നടത്തുന്നതിനുള്ള ബുക്കിംഗ് ക്ഷേത്രത്തില്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895827332, 8606290970, 9947047957.