സകലസിദ്ധികളും ലഭിക്കാന്‍ നവരാത്രി 4-ാം ദിനം ഈ മന്ത്രം ജപിക്കാം
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ നാലാമത്തെ ഭാവമാണ് കൂശ്മാണ്ഡാ. നവരാത്രിയില്‍ നാലാം ദിവസമായ ചതുര്‍ഥിക്കു ദുര്‍ഗ്ഗാ ദേവിയെ കൂശ്മാണ്ഡാ ഭാവത്തില്‍ ആരാധിക്കുന്നു.
ദേവിയുടെ ഒരു ചെറു പുഞ്ചിരിയില്‍ നിന്നും അണ്ഡാകൃതിയില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതിനാല്‍ ദേവി കൂശ്മാണ്ഡാ എന്നറിയപ്പെടുന്നു. കൂശ്മാണ്ഡാ ദേവീ ആദിശക്തി എന്നും അറിയപ്പെടുന്നു. എട്ടു കൈകള്‍ ഉള്ളതിനാല്‍ ദേവി അഷ്ടഭുജ എന്നും അറിയപ്പെടുന്നു.
സുര്യമണ്ഡല മദ്ധ്യത്തിലാണു ദേവി വസിക്കുന്നത്. സുര്യമണ്ഡല മദ്ധ്യത്തില്‍ നിലകൊള്ളാന്‍ കഴിയുന്ന ഒരേയൊരു ശക്തി കൂശ്മാണ്ഡാ ആണെന്നു പറയപ്പെടുന്നു. ദേവിയുടെ ശരീരം സൂര്യനെപ്പോലെ പ്രകാശപൂരിതമാണ്. ഉപാസകര്‍ക്ക് എല്ലാവിധ സിദ്ധികളും ഐശ്വര്യവും ദേവി നല്‍കുന്നു.
തന്റെ കയ്യിലിരിക്കുന്ന അക്ഷമാലയാല്‍ എട്ടു സിദ്ധികളും ഒന്‍പതു നിധികളും ഭക്തര്‍ക്ക് നല്‍കുന്നു എന്നു വിശ്വസിക്കപ്പെടുന്നു. കൂശ്മാണ്ഡാ ദേവീ അനാഹത ചക്രത്തെ പ്രതിനിധീകരിക്കുന്നു.
ശിവ പ്രാപ്തിക്കായി നവരാത്രി നാലാം ദിവസം ചതുര്‍ഥിക്കു കൂശ്മാണ്ഡാ ദേവിയെ അനാഹത ചക്രത്തില്‍ ധ്യാനിക്കുന്നു.നവരാത്രിയിലെ ചതുര്‍ഥിക്കു കൂശ്മാണ്ഡാ ദേവിയെ ആരാധിച്ചാല്‍ ആയുസ്സും, ആരോഗ്യവും, സുപ്രസിദ്ധിയും ലഭിക്കും എന്ന് പറയപ്പെടുന്നു.
ജപിക്കേണ്ട മന്ത്രം
സുരാസമ്പൂര്‍ണകലശം രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപത്മാഭ്യാം കുശ്മാണ്ഡാ ശുഭദാസ്തു മേ