സ്പെഷ്യല്‍
നവരാത്രി അഞ്ചാംദിനം; സർവ്വ ദോഷങ്ങളും മാറാൻ സ്കന്ദമാതാ ദേവിയെ ഭജിക്കേണ്ട മന്ത്രം

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ അഞ്ചാമത്തെ ഭാവമാണ് സ്‌കന്ദമാതാ. അഞ്ചാം ദിവസമായ പഞ്ചമിയില്‍ ദുര്‍ഗ്ഗാ ദേവിയെ സ്‌കന്ദമാതാ ഭാവത്തില്‍ ആരാധിക്കുന്നു.

സ്‌കന്ദന്‍ അഥവാ സുബ്രഹ്മണ്യന്റെ മാതാവായ പാര്‍വതി ദേവി ബാലസുബ്രഹ്മണ്യനെ കയ്യിലെടുത്ത ഭാവമാണു സ്‌കന്ദമാതാ. ദേവി ‘പത്മാസനാ’ എന്നും അറിയപ്പെടുന്നു. ചതുര്‍ഭുജയും തൃനേത്രയുമാണ് ഈ ദേവി.

ശിവപ്രീതിക്കായി നവരാത്രിയില്‍ പഞ്ചമിക്ക് സ്‌കന്ദമാതാ ദേവിയെ വിശുദ്ധി ചക്രത്തില്‍ ധ്യാനിക്കുന്നു. നവരാത്രിയിലെ പഞ്ചമിയില്‍ സ്‌കന്ദമാതാ ദേവിയെ ഭക്തിയോടെ ആരാധിച്ചാല്‍ ദേവിയുടെ പ്രസാദം ഉറപ്പെന്നു വിശ്വാസം.

ശക്തിധരന്‍ ആയതിനാലാണു സ്‌കന്ദനു ദേവസേനാധിപന്‍ ആകാന്‍ കഴിഞ്ഞതും ദുഷ്ടശക്തികളെ വധിക്കാന്‍ കഴിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു.

ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു നല്‍കുന്നവളാണു ദേവിയെന്നാണു വിശ്വാസം. സ്‌കന്ദമാതാ ദേവിയെ പ്രസാദിപ്പിക്കുന്നതിനു ബാലസുബ്രഹ്മണ്യനെ ഭജിക്കുന്നതു നല്ലതാണെന്നു വിശ്വസിക്കപ്പെടുന്നു.

ജപിക്കേണ്ട മന്ത്രം

സിംഹാസനഗതാ നിത്യം പത്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്‌കന്ദമാതാ യശസ്വിനീ

സിംഹത്തിന്റെ മേല്‍ ഇരിപ്പവളും രണ്ടു കൈകളിലും താമരപ്പൂ പിടിച്ചവളും സ്‌കന്ദമാതാവും യശസ്വിനിയുമായ ദേവി എന്നും എപ്പോഴും എനിക്ക് ശുഭം തരുന്നവളാകട്ടെ) സ്‌കന്ദം എന്ന ഗുണം മുന്നോട്ടുള്ള കുതിപ്പാണ്, വേഗത്തിലും തീവ്രമായുമുള്ള പ്രാണപ്രവാഹമാണിത്. രണ്ടു താമരകള്‍ വിദ്യയെയും (അധ്യാത്മജ്ഞാനം) അവിദ്യയെയും (ഭൗതികജ്ഞാനം) സൂചിപ്പിക്കുന്നു

navarathri 2023
Related Posts