ക്ഷേത്ര വാർത്തകൾ
നെല്ലായ ശ്രീമുണ്ടനാംകുറുശി മഹാദേവക്ഷേത്രത്തില്‍ ഭാഗ്യസിദ്ധിപൂജ 6ന്

പാലക്കാട് നെല്ലായ ശ്രീമുണ്ടനാംകുറുശി മഹാദേവക്ഷേത്രത്തില്‍ എല്ലാ മലയാള മാസവും മൂന്നാമത്തെ ഞായറാഴ്ച നടക്കുന്ന ഭാഗ്യസിദ്ധിപൂജ ഒക്ടോബര്‍ 6ന് നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഈക്കാട്ട് നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും.

മഹാഗണപതി, ദക്ഷിണാമൂര്‍ത്തി, ഭഗവതി, ധര്‍മ്മശാസ്താവ്, മഹാദേവന്‍ ഇവര്‍ക്കെല്ലാം പ്രത്യേക നാമനക്ഷത്രങ്ങള്‍ ചേര്‍ത്ത് അഭിഷേക പൂജകള്‍ ചെയ്ത് അര്‍ച്ചന നിവേദ്യാദികള്‍ ചെയ്ത് പ്രാര്‍ഥിക്കുന്ന ചടങ്ങാണിത്. സന്താനലബ്ധി, സന്താനങ്ങളുടെ ദുരിതനിവാരണം, കര്‍മ്മ വിജയം എന്നിവയ്ക്കാണ് ഈ വഴിപാട് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്; 94474 67759.

 

Related Posts