ക്ഷേത്ര വാർത്തകൾ
പൈതൃകം ഭാഗവതോത്സവത്തിന്റ ഭാഗമായി മാതൃവന്ദനം നടത്തി

കലാരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അമ്മമാര്‍ക്ക് പൈതൃകം ഗുരുവായൂരിന്റെ ആദരം. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ സ്വാമി ഉദ്ദിത് ചൈത്യന്യ നയിക്കുന്ന പൈതൃകം ഭാഗവതോത്സവത്തോടനുബന്ധിച്ചാണ് അമ്മമാരെ പൊന്നാടയും വസ്ത്രവും, ഗുരുവായൂരപ്പന്റെ ഛായ ചിത്രവും നല്‍കി ആദരിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഡ്വ. മാങ്ങോട് രാമകൃഷ്ണ മേനോന്‍ ജീവകാരുണ്യ സമിതിയിലേക്ക് ഒരു വീല്‍ ചെയര്‍ സമര്‍പ്പിച്ചു.

നിരവധി വര്‍ഷം അധ്യാപികയായിരുന്ന, ഗുരുവായൂരിലെ രണ്ട് നഗരസഭ അധ്യക്ഷന്മാര്‍ക്ക് ജന്മം നല്‍കിയ സരസ്വതി ടീച്ചര്‍, ഗുരുവായൂരപ്പന്റെ ഇഷ്ട കവി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ സഹധര്‍മ്മിണിയും എഴുത്തുകാരിയുമായ സരസ്വതി വാരസ്യാര്‍, ജീവകാരുണ്യ പ്രവര്‍ത്തകയായ പാലിയത്ത് വസന്തമണി ടീച്ചര്‍ എന്നിവരെ ആദരിച്ചു.

പ്രൊഫ. സരിത അയ്യര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഡോ. ലക്ഷ്മി ശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി.

പൈതൃകം വനിതാ വേദിയുടെ നേതൃത്വത്തില്‍ ആയിരുന്നു ആദരചടങ്ങുകള്‍. പ്രസിഡന്റ് ഇന്ദിര സോമസുന്ദരന്‍, സെക്രട്ടറി ജയശ്രീ രവികുമാര്‍, ഖജന്‍ജി സുഗന്ദി വാസു, ജോയിന്റ് സെക്രട്ടറി സൗമിനി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Posts