ഗുരുവായൂരപ്പന്‍ വിളിച്ച് ഭക്ഷണം തന്നു!; 15 വര്‍ഷം മുമ്പ് നടന്ന സംഭവം- അനുഭവം
ഗുരുവായൂരപ്പ സന്നിധിയിലെത്തിയാല്‍ തന്റെ ഭക്തര്‍ക്കെല്ലാവര്‍ക്കും ഭഗവാന്‍ പ്രത്യക്ഷത്തില്‍ അനുഭവം നല്‍കും. അത്തരം അനുഭവം ഉണ്ടായിട്ടുള്ളവരാകും ഇത് വായിക്കുന്ന നിങ്ങള്‍ ഓരോരുത്തരും. ഗുരുവായൂരമ്പല നടയിലുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ബിനു എന്ന ഭക്ത.
ഒരു 15 വര്‍ഷമെങ്കിലും ആയിട്ടുണ്ടാകും. ഞാനും മോളും കൂടി ഗുരുവായൂര്‍ പോയി പ്രാര്‍ഥിച്ച ശേഷം അവിടെ പ്രസാദം കൊടുക്കുന്നതിടുത്തുള്ള സ്റ്റെപ്പില്‍ ഇരുന്നു. അവിടെ പാല്‍പ്പായസം ഒത്തിരിപേര് വാങ്ങുന്നുണ്ടായിരുന്നു. ഞങ്ങള്‍ അതുനോക്കി അവിടെ ഇരുന്നു.
ഞങ്ങള്‍ പ്രസാദം ഒന്നും വാങ്ങിയില്ല. അതിനു വേണ്ടീട്ടു ഉള്ള കാശ് ഇല്ല. അതിന്റെ വിലയും അറിയില്ല. അന്ന് അവിടത്തെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലായിരുന്നു. എങ്ങനെയും ഗുരുവായൂര്‍ പോകുക കണ്ണനെ കാണുക പോയി പ്രാര്‍ത്ഥിച്ചിട്ടു കുറച്ചു സമയം ഇരുന്നിട്ട് പോരാം എന്ന് കരുതി ആണ് അവിടെ ഇരുന്നത്.
പെട്ടന്ന് ഞങ്ങളുടെ പുറകില്‍ ഒരാള്‍ വന്നു വിളിച്ചു ഞങ്ങളോട് ചോദിച്ചു നിങ്ങള്‍ ഭക്ഷണം കഴിച്ചോ എന്ന്. അന്നേരം ഞാനും മോളും അമ്പരന്ന് പരസ്പരം നോക്കി എന്നിട്ട് ഇല്ല എന്ന് പറഞ്ഞു. അന്നേരം ഞങ്ങളോട് മുകളിലോട്ടു കയറിവരാന്‍ പറഞ്ഞ് അദ്ദേഹം തിരിഞ്ഞു നടന്നു.
ഞങ്ങള്‍ അദ്ദേഹത്തിന്റെ പുറകില്‍ നടന്നു മുകളില്‍ വലിയ ഒരു ഹാള്‍ അവിടെ നിറച്ചു ആളുകള്‍ എനിക്കും മോള്‍ക്കും കസേര കാണിച്ചിട്ട് ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. പക്ഷെ, ആളിന്റെ മുഖം കണ്ടില്ല. ശരിക്കും കസവു മുണ്ടും ഷാള്‍ അതും കസവു ആയിരുന്നു. എന്ത് പറയണം എന്നൊന്നും അറിയില്ല അത്രയ്ക്കും ഞങ്ങള്‍ക്ക് സന്തോഷം. അന്നേരം എന്റെ മകള്‍ എന്നോട് പറയുകയാ അമ്മയ്ക്ക് സന്തോഷം ആയല്ലോ, സദ്യ കിട്ടിയല്ലോ. അവര്‍ക്കു കണ്ടപ്പോള്‍ തോന്നിയിട്ടുണ്ടാകും.
അമ്മയ്ക്ക് ഉള്ള സദ്യ പ്രാന്ത് അതാകും വിളിച്ചു തന്നത്. പക്ഷേ, എന്റെ മോള്‍ക്കും എനിക്കും എന്താന്ന് അറിയില്ല അമ്പലത്തില്‍ ഒക്കെ ഉള്ള ഭക്ഷണം ഭയങ്കര ഇഷ്ടം ആണ്. ഞാന്‍ പോകുന്ന വഴിക്കു എവിടെ അമ്പലത്തില്‍ സദ്യ കൊടുക്കുന്നത് കണ്ടാലും ഞാന്‍ കഴിക്കും. അതുപോലെ ഞാന്‍ മോള്‍ക്കും വാങ്ങിക്കൊണ്ടു വരും. ആറ്റുകാല്‍ അമ്പലത്തിലും ശ്രീകണ്ഠശ്വരം അമ്പലത്തില്‍ ഉള്ളവര്‍ക്കും അറിയാം. ഞാന്‍ എന്നും ഒരു പാത്രം കൊണ്ട് പോകും. ഞാന്‍ കഴിച്ചിട്ട് മോള്‍ക്ക് കൂടി വാങ്ങി കൊണ്ടുവരും. അവള്‍ക്കും ഭയങ്കര ഇഷ്ട്ടം ആണ്.
ഞാന്‍ കഴിക്കുന്നതിനും വാങ്ങുന്നതിനും കുറ്റം പറയും കളിയാക്കും ഒക്കെ ചെയ്യും എന്നാലും ഞാന്‍ അമ്പലത്തില്‍ പോയി എന്ന് അറിഞ്ഞാല്‍ അവിടത്തെ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കും. അതു കൊണ്ടാണ് അവള്‍ അവിടെ വച്ചും എന്നെ കളിയാക്കിയത്.
പക്ഷേ, മോള്‍ക്കും എനിക്കും അതു ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രയ്ക്കും ടേസ്റ്റ് ഉണ്ടായിരുന്നു ഭക്ഷണത്തിന്. ഞങ്ങള്‍ ഒത്തിരി കഴിച്ചു പക്ഷേ ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ വിളിച്ച ആളിനെ പിന്നെ അവിടെ എങ്ങും കണ്ടില്ല. ഇപ്പോള്‍ പലപ്പോഴും തോന്നാറുണ്ട് അതു കണ്ണാനായിരുന്നോ ഞങ്ങളുടെ ഇല്ലായ്മ അറിഞ്ഞു വിളിച്ചതാണോ എന്ന്. എല്ലാം ഗുരുവായൂര്‍ കണ്ണന്റെ ലീലാ വിലാസങ്ങള്‍ കൃഷ്ണ ഗുരുവായൂരപ്പ.
നിങ്ങളുടെ അനുഭവങ്ങള്‍ ജ്യോതിഷവാര്‍ത്തയില്‍ പ്രസിദ്ധീകരിക്കാന്‍ [email protected] എന്ന വിലാസത്തിലേക്ക് അയ്ക്കൂ.