
പെരുമ്പാവൂര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഉത്സവം ഏപ്രില്‍ 6ന് ആരംഭിക്കും
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പെരുമ്പാവൂര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഏപ്രില്‍ 6 മുതല്‍ 13 വരെ ഉത്സവം നടക്കും. ഏപ്രില്‍ 12ന് വലിയ വിളക്ക് നടക്കും. ഏപ്രില്‍ 13 ന് ആറാട്ടും 14ന് വിഷുവിളക്കും നടക്കും.
ഏപ്രില്‍ 6ന് രാത്രി 8.30ന് തന്ത്രി ചെറുമുക്ക് കെ.സി.നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് കൊടിയേറ്റ് സദ്യ. ഏപ്രില്‍ 7ന് രാത്രി 9ന് ദര്‍ശന പ്രധാനമായ കൊടിപ്പുറത്ത് വിളക്ക് നടക്കും.
ഏപ്രില്‍ 8ന് രാവിലെ 11ന് ഉത്സവ ബലി ദര്‍ശനം. ഏപ്രില്‍ 10 രാവിലെ 8ന് ഗജപൂജയും ഗജയൂട്ടും നടക്കും. ഏപ്രില്‍ 11ന് വൈകിട്ട് 4.30ന് കാഴ്ചശ്രീബലി. ഏപ്രില്‍ 12ന് വലിയ വിളക്ക് ദിവസം രാവിലെ 7ന് നടക്കുന്ന ശ്രീബലിക്ക് 5 ഗജവീരന്‍മാര്‍ അണിനിരക്കും. 9.30ന് പഞ്ചാരിമേളം. ഉച്ചകഴിഞ്ഞ് 3ന് കാഴ്ചശ്രീബലി. രാത്രി 9 ന് പഞ്ചവാദ്യവും പാണ്ടി മേളവും നടക്കും.
ഏപ്രില്‍ 13ന് രാവിലെ 7ന് ആറാട്ട് ബലി. 8ന് ആറാട്ട് എഴുന്നള്ളിപ്പ്. 9ന് ആറാട്ട് വരവ്. 12ന് കൊടിയിറക്ക്. 12.30ന് ആറാട്ട് സദ്യ. ഏപ്രില്‍ 14ന് വിഷുവിളക്ക് ദിനത്തില്‍ രാവിലെ 4ന് വിഷുക്കണി ദര്‍ശനം. രാവിലെ 8ന് വിഷുവിളക്ക് എന്നിവ നടക്കും.