ക്ഷേത്ര വാർത്തകൾ
പൊല്‍പ്പുള്ളി ഭഗവതി ക്ഷേത്രത്തില്‍ ഔഷധ കഞ്ഞി വിതരണം

പാലക്കാട് പൊല്‍പ്പുള്ളി ഭഗവതി ക്ഷേത്രത്തില്‍ സര്‍വ്വാഭീഷ്ടവരദായിനിയായി സാക്ഷാല്‍ ഭദ്രകാളി കുടികൊള്ളുന്നു. എല്ലാ വര്‍ഷവും ക്ഷേത്രസന്നിധിയില്‍ കര്‍ക്കടകമാസം ഞായറാഴ്ച ഔഷധ കഞ്ഞി വിതരണം ഉണ്ടായിരിക്കും. ഈ വര്‍ഷത്തെ ഔഷധ കഞ്ഞി വിതരണം ജൂലൈ 28ന് നടക്കും.

കല്ലുകൂട്ടിയാലില്‍ നിന്ന് കുന്നാച്ചി പോകുന്ന പാതയില്‍ 1കിമീ യാത്ര ചെയ്താല്‍ വലത് ഭാഗത്ത് നെല്‍പാടങ്ങളുടെ ഇടയില്‍ ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. നവരാത്രിയില്‍ വിശേഷാല്‍ പൂജകള്‍, നിറമാല, സാരീ പൂജ സമര്‍പ്പണം എന്നിവ പ്രത്രേകമായിട്ടുണ്ടാവും. വൃശ്ചികം മാസത്തിലെ മണ്ഡല പൂജയും, മേടമാസം രോഹിണി നക്ഷത്രത്തില്‍ പ്രതിഷ്ഠാദിനവും അതിഗംഭീരമായി ആചരിക്കുന്നു.

വിഷുക്കണി കഴിഞ്ഞ് 7-ാം ദിവസം മേടം 7 ന് പൊല്‍പ്പുള്ളി ഭഗവതിയുടെ വിഷുവേല നടക്കും. ദേശത്തില്‍ നിന്നും അന്യദേശങ്ങളില്‍ പോയ എല്ലാ ദേശ നിവാസികളും വിഷുവേല ദിവസം ഭഗവതിയുടെ അനുഗ്രഹം തേടി ഇവിടെ എത്താറുണ്ട്.

Related Posts