ക്ഷേത്ര വാർത്തകൾ
ദേവീ പ്രീതിക്ക് ഇവിടെ പൗര്‍ണമിപൂജ അതിവിശേഷം
ദേവീപ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പൗര്‍ണമി. ഈ ദിവസം ദേവീക്ക് പൂജ ചെയ്യുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവര്‍ധനവിനും ദുഖനാശത്തിനും ഉത്തമമാണ്. പൗര്‍ണമിനാളില്‍ ചന്ദ്രബിംബത്തില്‍നിന്ന് ദേവിയ ആവാഹിച്ച് പൗര്‍ണമിപൂജ നടത്തുന്ന അത്യപൂര്‍വ ക്ഷേത്രമാണ് അങ്കമാലിക്ക് അടുത്ത് എളവൂര്‍ ശ്രീപിച്ചേലിക്കാവ് ഭഗവതി ക്ഷേത്രം.
ഇവിടെ ക്ഷേത്രം തന്ത്രിയുടെ കാര്‍മികത്വത്തിലാണ് പൗര്‍ണമി പൂജ നടക്കുന്നത്. പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടുള്ള അപൂര്‍വമായ ദാരുബിംബ പ്രതിഷ്ഠയുള്ള ഭഗവതിയുടെ സന്നിധിയില്‍ നടക്കുന്ന അതിവിശേഷപൂജയാണിത്. ധനുമാസത്തിലെ പൂജ ജനുവരി 13നാണ്. മക്കളുടെ വിവാഹതടസം മാറുന്നതിനും ഭാഗ്യസിദ്ധിക്കുമാണ് ഇവിടെ പ്രധാനമായും പൗര്‍ണമി പൂജ നടത്തുന്നത്. ഫോണ്‍:8606331703, 9400991305, 9496950181, 8589951372