മന്ത്രങ്ങള്‍
ചോറ്റാനിക്കര മകം; ഇന്ന് ജപിക്കേണ്ട മന്ത്രങ്ങള്‍ | Chottanikkara makam

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം. മകം നാളില്‍ ക്ഷേത്രത്തില്‍ എത്തി സങ്കടമുണര്‍ത്തുന്ന ഭക്തരുടെ മേല്‍ ദേവി അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം. മാര്‍ച്ച് 12
ഉച്ചയ്ക്ക് രണ്ടുമുതലാണ് ഇത്തവണത്തെ വിശ്വപ്രസിദ്ധമായ മകം തൊഴല്‍. അന്ന് രാവിലെ 5.30ന് ഓണക്കുറ്റി ചിറയില്‍ ആറാട്ട്- ഇറക്കി പൂജ, ആറാട്ടുകടവില്‍ പറകള്‍ സ്വീകരിച്ചശേഷം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ഉച്ചയ്ക്ക് ഒന്നു മുതല്‍ മൂന്നുവരെ സ്‌പെഷ്യല്‍ നാദസ്വരം. രാത്രി 11 ന് മങ്ങാട്ട് മനയിലേക്ക് പുറപ്പാട്ട് ഇറക്കിപൂജ, തിരികെ ക്ഷേത്രത്തിലേക്ക്. തുടര്‍ന്ന് മകം വിളക്കിനെഴുന്നളളിപ്പ്.

വിവാഹം വൈകുന്നവര്‍, പരീക്ഷകളില്‍ ഉന്നത വിജയം കാംക്ഷിക്കുന്നവര്‍, രോഗദുരിതങ്ങളില്‍ കഷ്ടപ്പെടുന്നവര്‍, ബാധ ഉപദ്രവമുള്ളവര്‍. ഇവരെല്ലാം മകം തൊഴുന്നത് ഐശ്വര്യപ്രദമെന്നാണ് വിശ്വാസം. മകദര്‍ശനസമയത്ത് ജപിക്കേണ്ട മന്ത്രത്തെക്കുറിച്ച് പ്രമുഖ ജ്യോതിഷപണ്ഡിതന്‍ രഘുനാഥമേനോന്‍ സംസാരിക്കുന്നു. വീഡിയോ കാണാം;

Related Posts