ക്ഷേത്ര വാർത്തകൾ
സര്‍പ്പദോഷങ്ങളകലാന്‍

സര്‍പ്പബലിക്കും കലശാഭിഷേകത്തിനും ശേഷം പൂര്‍ണ്ണ ചൈതന്യവാനായിരിക്കുന്ന തൊടുപുഴ ഇടവെട്ടിയിലെ നാഗരാജാവിന് മകരമാസത്തിലെ ആയില്യം നാളില്‍ സര്‍പ്പദോഷങ്ങളകലാന്‍ സര്‍പ്പപൂജ, നൂറും പാലും എന്നീ വഴിപാടുകള്‍ നടത്തുന്നത് ഉത്തമമാണ്.

നമ്മുടെ പൂര്‍വ്വികര്‍ അറിഞ്ഞോ അറിയാതെയോ സര്‍പ്പക്കാവുകള്‍ നശിപ്പിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ദുരിതങ്ങള്‍ നമുക്കും നമ്മുടെ തലമുറകളിലേക്കും പടരും എന്നാണ് പറയപ്പെടുന്നത്. ഇത് ത്വക്ക് രോഗങ്ങള്‍, നേത്ര രോഗങ്ങള്‍ തുടങ്ങിയ ദുരിതങ്ങളിലേക്ക് നയിക്കാറുണ്ടെന്നാണ് കരുതുന്നത്. സല്‍ സന്താന ലബ്ധിക്കും, സന്തതികളുടെ ഉയര്‍ച്ചയ്ക്കും, സര്‍പ്പ ദുരിതങ്ങള്‍ അകലാനും നാഗരാജാവിനെ പ്രീതിപ്പെടുത്തുകയാണ് പരിഹാരമാര്‍ഗ്ഗം.

തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഫെബ്രുവരി 12 ന് നടക്കുന്ന ആയില്യം പൂജയ്ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സര്‍പ്പ പൂജ 50 രൂപ നൂറും പാലും 30 രൂപ എന്നിവയാണ് വഴിപാട് നിരക്കുകള്‍. ഓണ്‍ലൈനായി വഴിപാട് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 94 95 96 0 1 0 2 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് മെസ്സേജ് നല്‍കാവുന്നതാണ്.

Related Posts