
ഏപ്രില് 25ന് പ്രദോഷം: ശിവപ്രീതിക്കായി ജപിക്കേണ്ട ശിവ പഞ്ചാക്ഷര സ്‌തോത്രം
സര്‍വ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ശിവ ഭഗവാന്‍. ശിവനെ ആരാധിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ല. ശിവപ്രീതിക്കുവേണ്ടിയുള്ള വ്രതമാണ് പ്രദോഷവ്രതം.
പ്രദോഷ വ്രതം അനുഷ്ഠിക്കുന്നവരും വ്രതം എടുക്കാൻ കഴിയാത്തവരും ഒരുപോലെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും. സന്ധ്യയ്ക്കു നിലവിളക്കിനു മുന്നിലിരുന്നുള്ള ശിവ പഞ്ചാക്ഷര സ്‌തോത്ര ജപം ഇരട്ടി ഫലദായകമാണ്.
ശിവ പഞ്ചാക്ഷര സ്‌തോത്രം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്‌മൈ ന-കാരായ നമഃശിവായ
മന്ദാകിനീസലിലചന്ദന ചര്‍ച്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്‌മൈ മ-കാരായ നമഃശിവായ
ശിവായ ഗൗരീവദനാരവിന്ദ-
സൂര്യായ ദക്ഷാധ്വരനാശകായ
ശ്രീനീലകണ്ഠായ വൃഷധ്വജായ
തസ്‌മൈ ശി-കാരായ നമഃശിവായ
വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ-
മുനീന്ദ്രദേവാര്‍ച്ചിതശേഖരായ
ചന്ദ്രാര്‍ക്കവൈശ്വാനര ലോചനായ
തസ്‌മൈ വ-കാരായ നമഃശിവായ
യക്ഷസ്വരൂപായ ജടാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്‌മൈ യ-കാരായ നമഃശിവായ